കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസ്റ്റ് ബസ് കുതിച്ച് പാഞ്ഞത് 97.7 കി.മീ വേഗതയില്‍: കെഎസ്ആർടിസിയിലിടിച്ച് കീഴ്മേല്‍ മറിഞ്ഞു

Google Oneindia Malayalam News

പാലക്കാട്: വടക്കഞ്ചേരിയില്‍ 5 വിദ്യാർത്ഥികള്‍ ഉള്‍പ്പടെ 5 പേരുടെ മരണത്തിനിടയാക്കിയ അപകട കാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗമെന്നതിന്റെ തെളിവുകള്‍ പുറത്ത്. അപകടം നടക്കുന്ന സമയത്ത് ബസിന്റെ വേഗത 97.7 കിലോമീറ്ററായിരുന്നുവെന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ബസിന്റെ ജി പി എസ് വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികളും കെ എസ് ആർ ടി സിന്റെ ബസ്സിന്റെ ഡ്രൈവറും വ്യക്തമാക്കിയിട്ടുണ്ട്.

ബസിന്റെ അമിത വേഗതയെക്കുറിച്ച് വിദ്യാർത്ഥികള്‍

ബസിന്റെ അമിത വേഗതയെക്കുറിച്ച് വിദ്യാർത്ഥികള്‍ അപകടത്തിന് മുമ്പ് പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരിചയ സമ്പന്നനായ ഡ്രൈവറാണെന്ന മറുപടിയായിരുന്നു ലഭിച്ചത്. അപകട കാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രംഗത്ത് എത്തിയിട്ടുണ്ട്.

ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്

കെ എസ് ആർ സി സി ബസിന്റെ പുറകില്‍ ഇടി

അമിത വേഗതിയിലായിരുന്ന ബസ് കാറിനെ മറികടക്കാന്‍ ശ്രമിക്കവെ കെ എസ് ആർ സി സി ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് കീഴ്മേല്‍ മറിഞ്ഞ് സമീപത്തെ ചതുപ്പില്‍ പതിച്ചു. സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു. യാത്രയുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതർ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

കേട്ടപ്പോള്‍ നടുങ്ങി; പിണറായി വിജയനെ നാല് മണിയോടെ അറസ്റ്റ് ചെയ്യുമെന്ന വിവരം കിട്ടി: പിസി ജോർജ്കേട്ടപ്പോള്‍ നടുങ്ങി; പിണറായി വിജയനെ നാല് മണിയോടെ അറസ്റ്റ് ചെയ്യുമെന്ന വിവരം കിട്ടി: പിസി ജോർജ്

 കെ എസ് ആർ ടി സി ബസിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി

അപകടത്തിന് കാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികളും പറയുന്നുണ്ട്. അമിത വേഗത്തില്‍ വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് എത്തിയിരുന്നത്. ഇടിയുടെ ആഘാതത്തിൽ കെ എസ് ആർ ടി സി ബസിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി. കെ എസ് ആർ ടി സി ബസിന്റെ പിന്‍ഭാഗം പൂർണ്ണമായും തകർന്നു.

വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസില്‍ കണ്ടത്

ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ പരാതിയുമായി അപകടത്തില്‍പ്പെട്ട കുട്ടികളുടെ ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്കൂള്‍ വിദ്യാർത്ഥികളുമായി പുറപ്പെട്ടത്. 5 മണിക്ക് പുറപ്പെടേണ്ട ബസ് 7 മണിയോടെയാണ് പുറപ്പെട്ടത്. വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസില്‍ കണ്ടത്. സംശയം തോന്നി ചോദിച്ചപ്പോള്‍ ശ്രദ്ധിച്ച് പോകാമെന്നും ഭയക്കേണ്ടെന്നും ബസില്‍ രണ്ട് ഡ്രൈവർ ഉണ്ടെന്നുമായിരുന്നു മറുപടി.

അപകടത്തില്‍ 9 പേരുടെ മരണത്തിന് പുറമെ

അപകടത്തില്‍ 9 പേരുടെ മരണത്തിന് പുറമെ നാല്‍പ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇവരില്‍ 12 പേരുടെ നില ഗുരുതരമാണ്. . രാത്രി 12 മണിയോടെയായിരുന്നു അപകടം. എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോകുന്ന സംഘം സഞ്ചരിച്ച ബസ് കെഎസ്ആർടിസിയുടെ കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന് പിന്നിലിടിക്കുകയായിരുന്നു.

ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരത്തിനായി

ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരത്തിനായി പുറപ്പെട്ട ബസില്‍ പത്താംക്ലാസ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഉണ്ടായിരുന്നത്.
കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂ‍ൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു, വിദ്യാർത്ഥികളായ എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ചത്

English summary
Vadakancheri accident: speed of the tourist bus at the time of the accident was 97.7 kmph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X