കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും ഒരുമിച്ചു; കനാല്‍ നവീകരണത്തിന് ഉജ്ജ്വല തുടക്കം

  • By Sreejith Kk
Google Oneindia Malayalam News

വടകര : വടകര ബ്ലോക്ക് പഞ്ചായത്തും, ഏറാമല, ചോറോട് ഗ്രാമപഞ്ചായത്തുകളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നടക്കുതാഴ ചോറോട് കനാല്‍ നവീകരണത്തിന് ഓര്‍ക്കാട്ടേരി ഇല്ലത്ത് താഴെ പാലത്തിന് സമീപം തുടക്കം കുറിച്ചു. ഏറാമല, ചോറോട് പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും, ആരോഗ്യ വകുപ്പ് പ്രതിനിധികളും സംയുക്തമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രണ്ട് പഞ്ചായത്തുകളിലെയും അര കിലോമീറ്റര്‍ വരുന്ന കനാല്‍ ഭാഗമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുദ്ധീകരിക്കുന്നത്. ചെളിയും മണ്ണും നിറഞ്ഞ കനാലില്‍ നിന്ന് ഇവ നീക്കം ചെയ്ത് കൃഷിക്കാവശ്യമായ ജലസേചനം ഒരുക്കാനും ഇത് വഴി സാധിക്കും. ഇപ്പോള്‍ ചെളിയും മണ്ണും മാലിന്യങ്ങളും നിറഞ്ഞ് ജലസേചനം നടത്താനോ കുളിക്കാനോ കഴിയാത്ത അവസ്ഥയാണ്.

canal

കനാല്‍ നവീകരിക്കുന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളമെത്താനും അത് വഴി കൃഷി ചെയ്യാനും സാധിക്കും. കനാലിന്റെ ഭാഗിക ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷകരുടെ സാഹയത്തോടെ നടപ്പിലാക്കും. നവീകരണ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ നളിനി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എടി ശ്രീധരന്‍, ശ്യമാള കൃഷ്ണാര്‍പിതം, ഇ അസീസ് മാസ്റ്റര്‍, വികെ ജസീല, ബേബി ബാലമ്പ്രത്ത്, കെകെ തുളസി, പി ലിസ, രേവതി പങ്കജാക്ഷി ടീച്ചര്‍ കിഴക്കയില്‍ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു

English summary
vadakara chorod canal cleaning started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X