Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരി മായാതെ മടങ്ങൂ ടീച്ചർ: കെകെ ശൈലജയെ ചേർത്ത് നിർത്തി കെകെ രമ, ഹൃദയസ്പർശിയായ കുറിപ്പ്

വടകര: തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിലെ വീറും വാശിയൊന്നും വ്യക്തമാക്കാതെ വടകരയില്‍ ഏകപക്ഷീയ വിജയത്തിലേക്ക് നീങ്ങുകയാണ്. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ വടകരിയില്‍ ലീഡ് ചെയ്യുന്നത്. മണ്ഡലത്തില്‍ യു ഡി എഫ് നേടുന്ന ലീഡാണ് നിലവിലേത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ ആർഎംപി നേതാവും വടകര എം എല്‍എയുമായ കെകെ രമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായി. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്ന് തുടങ്ങുന്ന കുറിപ്പാണ് എം എല്‍ എ പങ്കുവെച്ചിരിക്കുന്നു

കെകെ ശൈലജയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രം സഹിതമാണ് കെകെ രമയുടെ കുറിപ്പ്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിതെന്നും കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

kk-rema

കെകെ രമയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ചിരി മായാതെ മടങ്ങൂ ടീച്ചർ

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ. മടങ്ങാവു മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്.

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ട്. - കെകെ രമയുടെ കുറിപ്പ് അവസാനിക്കുന്നു.

അതേസമയം, നിലവിലെ കണക്കുകള്‍ പ്രകാരം 98470 ആണ് ഷാഫി പറമ്പിലിന്റെ ലീഡ്‌. തുടക്കം മുതല്‍ തന്നെ വടകരയില്‍ യുഡിഎഫ് മുന്നില്‍ തന്നെയായിരുന്നു. 476675 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. 378205 വോട്ടുകള്‍ എല്‍ ഡി എഫിന്റെ കെ കെ ശൈലജയും 94410 വോട്ടുകള്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയും നേടി.

ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പിച്ചതോടെ വടകരയില്‍ ആഹ്‌ളാദ പ്രകടനങ്ങളും ആരംഭിച്ചു. ആഘോഷങ്ങള്‍ക്കായി ഷാഫി പറമ്പില്‍ വൈകുന്നേരത്തോടെ വടകരയില്‍ എത്തും. വടകരയില്‍ ഷാഫി പറമ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് തുടക്കം മുതല്‍ യു ഡി എഫ് അവകാശപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+