വടകരയില്‍ ഇനി അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവനാളുകൾ; ഇന്റർ നാഷണൽ എക്സ്പോ ഇന്നാരംഭിക്കും
വടകര:നാടിന് ഇനി അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവനാളുകൾ.ഇന്റർ നാഷണൽ എക്സ്പോ ഇന്നാരംഭിക്കും.അവധിക്കാലം ആഘോഷമാക്കാൻ ഇന്ന്(6ന്)മുതൽ വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിന് സമീപമുള്ള ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഇന്റർ നാഷണൽ എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.24 ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ ഏപ്രിൽ 29ന്
സമാപിക്കും.

സോഷ്യൽ മീഡിയ വഴി ലോക രാജ്യങ്ങളിൽ വിസ്മയം സൃഷ്ട്ടിച്ച പകുതി മനുഷ്യൻ,അലങ്കാര പക്ഷികളുടെ പ്രദർശനം,അലിയുന്ന അത്ഭുത മനുഷ്യൻ,അമ്യൂസ്‌മെന്റ് പാർക്ക്,ഡോഗ് ഷോ,9 ഡി സിനിമ,ചിരിക്കാത്ത മനുഷ്യൻ,മാജിക് ഷോ,ഒട്ടക സവാരി,പ്രേത ബംഗ്ലാവ്,സ്റ്റേജ് ആൻഡ് മ്യൂസിക്,ഓട്ടോ എക്സ്പോ,ഭക്ഷ്യമേള,അമേരിക്കൻ പാവ,മണിപ്പൂരി കലാകാരന്മാരുടെ വിസ്മയ പ്രകടനം,
മെഡിക്കൽ എക്സ്പോ,പുരാവസ്തുക്കളുടെ പ്രദർശനം എന്നിവയും എഴുപതോളം വ്യാപാര സ്റ്റാളുകളും പ്രദർശനത്തിൽ ഉണ്ടായിരിക്കും.വൈകീട്ട് മൂന്ന് മണി മുതൽ രാത്രി ഒൻപത് മണിവരെയാണ് പ്രദർശന സമയം.എക്സ്പോയുടെ ഔപചാരിക ഉൽഘാടനം നാളെ(7ന്)വൈകീട്ട് ഏഴ് മണിക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും.വാർത്താ സമ്മേളനത്തിൽ വിനീഷ് വിജയ്,ബി.സുനിൽ കുമാർ,ഡി.എം.സുമേഷ് എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications