'ശരീരത്തില്‍ 11 മുറിവുകള്‍', വടകരയിലേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്
കോഴിക്കോട്: വടകരയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. സജീവന്റെ ശരീരത്തില്‍ പരുക്കുകളാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ കണ്ടെത്തല്‍. ശരീരത്തില്‍ ചതവുകള്‍ ഉള്‍പ്പെടെ 11 മുറിവുകളുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സജീവന്റെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. സബ് ഇന്‍സ്പക്ടര്‍ എം നിജേഷ്, സിപിഒ ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സജീവന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടിയിരുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.വടകര പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

ജൂലൈ 22 രാത്രിയാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തത്.സിഗ്നൽ കടക്കുന്നതിനിടെ സജീവൻ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.ഈ തർക്കത്തെ തുടർന്നാണ് വടകര പോലീസ് സജീവനെ കസ്റ്റഡിയിലെടുത്തത്.സ്റ്റഷനില്‍ നിന്ന് പുറത്ത് വന്ന ഉടൻ സ്റ്റേഷന് മുന്നിൽ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു.സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിലെത്തിച്ചത്.

പ്രതീകാത്മക ചിത്രം
ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പ് സജീവൻ മരിച്ചിരുന്നു.മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്.ഐ മർദിച്ചെന്നായിരുന്നു സുഹൃത്തുക്കളുടെ ആരോപണം.പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മദ്യപിച്ചിരുന്ന വിവരം പോലീസിനോട് എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും മുമ്പ് പോലീസ് മര്‍ദിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് സജീവനെ സ്‌റ്റേഷനിൽ തന്നെ ഇരുത്തുകയായിരുന്നെന്നാണ് ബന്ധുക്കൾ

പറയുന്നത്.അതേസമയം കസ്റ്റഡിയിലിരിക്കെ അല്ല സജീവൻ മരിച്ചതെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നും അതിനുശേഷമാണ് കുഴഞ്ഞു വീണതെന്നുമായിരുന്നു പോലീസ് അറിയിച്ചത്. സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കിയതായും പോലീസ് പറഞ്ഞിരുന്നു.സംഭവത്തില്‍ എസ്‌ഐ അടക്കം മൂന്ന് പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പടെ 66 പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications