വടകരയില്‍ വികസനതുടര്ച്ചയുമായി മുല്ലപ്പള്ളി; 91.88& ഫണ്ട് വിനിയോഗം, സഭയില്‍ 601 ചോദ്യങ്ങള്‍
വടകര: സിപിഎം കോട്ടയെന്ന് അറിയപ്പെട്ടിരുന്ന വടകര ലോക്സഭാ മണ്ഡലത്തില്‍ അമ്പതിനായിരത്തിലേറേ വോട്ടുകള്‍ക്കായിരുന്നു 2004 ല്‍ മുല്ലപ്പള്ളി രാമചന്ദ്രന് ലോക്സഭയിലേക്ക് ജയിച്ചുകയറിയത്. വടകര പിടിച്ചെടുത്ത മുല്ലപ്പള്ളിക്ക് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പദമായിരുന്നു പാര്‍ട്ടികരുതിവെച്ചിരുന്നത്.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തിനായി രണ്ടാമതൊരു അവസരം കൂടി 2014 ല്‍ വടകരയിലെ വോട്ടര്‍മാര്‍ നല്കി. ശക്തമായ മത്സരത്തില്‍ രണ്ടായിരത്തോളം വോട്ടുകള്‍ക്കായിരുന്നു മുല്ലപ്പള്ളി രണ്ടാമതും ലോക്സഭയിലേക്ക് വിജയിച്ചു കയറിയത്.

കേന്ദ്രത്തില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടെങ്കില്‍ മണ്ഡലത്തില്‍ വികസനങ്ങള്‍ എത്തിക്കുന്നതില്‍ മുല്ലപ്പള്ളി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. എംപിയുടെ ആവശ്യപ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് ജില്ലാ ഭരണകൂടം വടകര മണ്ഡലത്തിനായി 21.33 കോടി രൂപ അനുവദിച്ചു. ഇതില്‍ 16.08 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ഉപയോഗിച്ചു. അനുവദിച്ച പണത്തിന്റെ 91.88 ശതമാനവും പദ്ധതികള്‍ക്കായി ചിലവഴിച്ചതോടെ 3.07 കോടി മാത്രമാണ് ഈ ഇനത്തില്‍ ബാക്കിയായി ഉള്ളത്.
സഭയ്ക്കുള്ളില്‍ മികച്ച പ്രവര്‍ത്തനമാണ് മുല്ലപ്പള്ളി കാഴ്ച്ചവെച്ചത്. 160 ലേറെ ചര്‍ച്ചകളില്‍ പങ്കെടുത്ത അദ്ദേഹം 601 ചോദ്യങ്ങള്‍ ചോദിക്കുകയും 15 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചേക്കില്ല.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications