കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ വികസനതുടര്‍ച്ചയുമായി മുല്ലപ്പള്ളി; 91.88& ഫണ്ട് വിനിയോഗം, സഭയില്‍ 601 ചോദ്യങ്ങള്‍

Google Oneindia Malayalam News

വടകര: സിപിഎം കോട്ടയെന്ന് അറിയപ്പെട്ടിരുന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ അമ്പതിനായിരത്തിലേറേ വോട്ടുകള്‍ക്കായിരുന്നു 2004 ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയിലേക്ക് ജയിച്ചുകയറിയത്. വടകര പിടിച്ചെടുത്ത മുല്ലപ്പള്ളിക്ക് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പദമായിരുന്നു പാര്‍ട്ടികരുതിവെച്ചിരുന്നത്.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തിനായി രണ്ടാമതൊരു അവസരം കൂടി 2014 ല്‍ വടകരയിലെ വോട്ടര്‍മാര്‍ നല്‍കി. ശക്തമായ മത്സരത്തില്‍ രണ്ടായിരത്തോളം വോട്ടുകള്‍ക്കായിരുന്നു മുല്ലപ്പള്ളി രണ്ടാമതും ലോക്‌സഭയിലേക്ക് വിജയിച്ചു കയറിയത്.

mp

കേന്ദ്രത്തില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടെങ്കില്‍ മണ്ഡലത്തില്‍ വികസനങ്ങള്‍ എത്തിക്കുന്നതില്‍ മുല്ലപ്പള്ളി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. എംപിയുടെ ആവശ്യപ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് ജില്ലാ ഭരണകൂടം വടകര മണ്ഡലത്തിനായി 21.33 കോടി രൂപ അനുവദിച്ചു. ഇതില്‍ 16.08 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ഉപയോഗിച്ചു. അനുവദിച്ച പണത്തിന്റെ 91.88 ശതമാനവും പദ്ധതികള്‍ക്കായി ചിലവഴിച്ചതോടെ 3.07 കോടി മാത്രമാണ് ഈ ഇനത്തില്‍ ബാക്കിയായി ഉള്ളത്.

സഭയ്ക്കുള്ളില്‍ മികച്ച പ്രവര്‍ത്തനമാണ് മുല്ലപ്പള്ളി കാഴ്ച്ചവെച്ചത്. 160 ലേറെ ചര്‍ച്ചകളില്‍ പങ്കെടുത്ത അദ്ദേഹം 601 ചോദ്യങ്ങള്‍ ചോദിക്കുകയും 15 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചേക്കില്ല.

English summary
vadakara mp mullappally ramachandran's performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X