അവസാന ലാപ്പില്‍ വന്‍ ട്വിസ്റ്റ്! പി ജയരാജന് എതിരാളി മുല്ലപ്പള്ളി തന്നെ? തിരക്കിട്ട ചര്‍ച്ചകള്‍!
Recommended Video

ഏറെ കാലം എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ വടകര മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയാണ് വീണ്ടും യുഡിഎഫിന്റെ കൈകളില്‍ എത്തുന്നത്. എന്നാല്‍ ഇത്തവണ പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. പി ജയരാജനിലൂടെ മണ്ഡലം തിരിച്ച് പിടിക്കാമെന്നായിരുന്നു മുന്നണിയുടെ പ്രതീക്ഷ. മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയേക്കില്ലെന്നതും ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
എന്നാല്‍ എല്‍ഡിഎഫ് പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്താക്കി മുല്ലപ്പള്ളി തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. വടകരയില്‍ പി ജയരജാനെതിരെ അതിശക്തനായ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന സമ്മര്‍ദ്ദം പാര്‍ട്ടിയില്‍ ഏറി. ആവശ്യവുമായി എഐസിസിക്ക് മണ്ഡലത്തില്‍ നിന്ന് സന്ദേശപ്രവാഹമാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മുല്ലപ്പള്ളി കേരളത്തിലേക്കുള്ള യാത്ര മാറ്റിവെച്ച് ദില്ലിയില്‍ തുടരുകയാണ്.

കുഴങ്ങി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കമാണ് മണ്ഡലത്തില്‍ വീണ്ടും മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നുവരാന്‍ കാരണം. നേരത്തേ തന്നെ താന്‍ മത്സരത്തിനില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. ഇതോടെ പി ജയരാജനെതിരെ ആരെന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കുഴപ്പിച്ചു.

ഗ്രൂപ്പ് തര്‍ക്കം കല്ലുകടി
വടകരയില്‍ ടി സിദ്ധിഖ് മത്സരിച്ച് ഷാനിമോളയെ വിവി പ്രകാശിനെയോ വയനാട് മത്സരിപ്പിക്കണമെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ആവശ്യം.വയനാട്ടില്‍ എ ഗ്രൂപ്പ് നിര്‍ദ്ദേശിച്ച ടി സിദ്ധിഖിനെ വടകരയില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശവും ഐ ഗ്രൂപ്പ് മുന്നോട്ടുവെച്ചു.

സിദ്ധിഖിന് സാധ്യത
എന്നാല്‍ തങ്ങളുടെ കൈയ്യിലുള്ള വയനാട് സീറ്റ് ഒരു തരത്തിലും വിട്ട് നല്കാന് ആകില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇതോടെ വയനാട്ടില്‍ ടി സിദ്ധിഖിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശ ധാരണയായി.

ശക്തനായ നേതാവ്
അതേസമയം വടകര സംബന്ധിച്ചുള്ള ചര്‍ച്ച ഇതോടെ മുറുകി. മുല്ലപ്പള്ളിക്ക് പകരം ആരെന്ന ചോദ്യത്തിന് അഡ്വ പ്രവീണ്‍ കുമാറിന്റേയും സജീവ് മറോളിയുടേയും പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉള്ളത്. വടകരയില്‍ തുടക്കത്തില്‍ വിദ്യാ ബാലകൃഷ്ണനെ പരിഗണിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ മുല്ലപ്പള്ളിയോളം പോന്ന ശക്തനായ നേതാവ് വേണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നത്.

സതീശന് പാച്ചേനിയിലേക്ക്
ഇതിനിടയില്‍ വിദ്യയ്ക്കെതിരെ മണ്ഡലത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റുകള്‍ പ്രചരിച്ചത്.ഇതോടെ വിദ്യയെ തഴഞ്ഞ് മറ്റ് നേതാക്കളിലേക്കായി ചര്‍ച്ച.ജാതി സമവാക്യങ്ങള്‍ പരിഗണിച്ച് സതീശന് പാച്ചേനിയെ മത്സരിപ്പിക്കും എന്ന രീതിയിലും ചര്‍ച്ചകള്‍ ഉയര്‍ന്നു.

എഐസിസിക്ക് നിവേദനം
ഇതോടെയാണ് പ്രാദേശിക നേതൃത്വം മുല്ലപ്പള്ളിക്കായുള്ള ആവശ്യം ശക്തമാക്കിയത്. മുല്ലപ്പള്ളി മത്സരിക്കണമെന്നും ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥികളെ വടകരയില്‍ നിര്‍ത്തരുതെന്നും കാണിച്ച് എഐസിസിക്ക് പ്രാദേശിക നേതൃത്വത്തില്‍ നിന്ന് നിരവധി നിവേദനങ്ങളും ലഭിച്ചിട്ടുണ്ട്.

പ്രാദേശിക നേതാക്കള്‍
കോഴിക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ് പരാതി പ്രവാഹം ഉയരുന്നത്.പി ജയരാജനെതിരെ ദുര്‍ബ്ബലനെ നിര്‍ത്തുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും പ്രാദേശിക നേതാക്കള്‍ പറയുന്നു.ഇതോടെ തര്‍ക്കം പരിഹരിക്കാനാവാതെ കേരളത്തിലേക്കുള്ള യാത്ര മുല്ലപ്പള്ളി ഒഴിവാക്കി. അദ്ദേഹം നാളെയോടെയെ നാട്ടിലേക്ക് തിരിക്കൂ.

ഉറച്ച കോട്ട
2009 ല്‍ 56,186 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് മ മുല്ലപ്പള്ളി ജയിച്ച് കയറിയത്. അതേസമയം 2014 ല്‍ 3,306 വോട്ടിന്റെ വ്യാത്യാസത്തിലായിരുന്നു ജയം. സിപിഎമ്മിലെ എഎന്‍ ഷംസീറിനെയായിരുന്നു മുല്ലപ്പള്ളി പരാജയപ്പെടുത്തിയത്.

വോട്ടുകള്‍ തുല്യം
അതേസമയം ഇരു സ്ഥനാര്‍ത്ഥികളും നേടിയ വോട്ടുകള്‍ ഏകദേശം തുല്യമായിരുന്നു. 43.4 ശതമാനം വോട്ടുകള്‍ മുല്ലപ്പള്ളി നേടിയപ്പോള്‍ എഎന്‍ ഷംസീറിന് 43.1 വോട്ടുകളാണ് ലഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി പ്രസിഡന്റായതോടെയാണ് ഇത്തവണ സ്ഥാനാര്‍ത്ഥിയാകാതിരുന്നത്.

രമയ്ക്ക് പിന്തുണയല്ല
അതിനിടെ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ യുഡിഎഫ് പിന്തുണയോടെ മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.രമ മത്സരിക്കുന്നത് പി ജയരാജന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെട്ടത്.

എല്‍ഡിഎഫിന് തിരച്ചടി?
എന്നാല്‍ പി്ന്നീട് കോണ്‍ഗ്രസ് നേതൃത്വം റിപ്പോര്‍ട്ടുകള്‍ തള്ളി. അതേസമയം മുല്ലപ്പള്ളി മടങ്ങുന്നത് മണ്ഡലത്തില്‍ പി ജയരാജനിലൂടെ അട്ടിമറി വിജയം നേടാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയാവുക.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications