കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിതലോകത്ത് വിപ്ലവം തീര്‍ക്കുകയാണ് കല്ലോട് സ്വദേശി കുഞ്ഞിരാമേട്ടന്‍

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര: മണ്ണിനെയും പച്ചപ്പിനെയും മറക്കുന്ന തലമുറയ്ക്ക് മുന്നിൽഹരിതലോകത്ത് വിപ്ലവം തീര്‍ക്കുകയാണ് കല്ലോട് സ്വദേശി കുഞ്ഞിരാമേട്ടന്‍.മികച്ച ഇനം വിത്തുകളും തൈകളും ഉൽപാദിപ്പിക്കുന്ന കല്ലോട് കീഴലത്ത്,കാർഷിക നഴ്സറി കർഷകരുടെ ആശ്രയകേന്ദ്രമാണിപ്പോൾ.ഈ നഴ്സറിയുടെ അമരക്കാരനായ കുഞ്ഞിരാമേട്ടന്‍ 10 വർഷം മുൻപ് ഒരു കച്ചവടക്കാരന്‍ മാത്രമായിരുന്നു.

 kunjiraman

നാട്ടിലെത്തി കൃഷി ചെയ്തു, നാട്ടുകാരെ കൊണ്ടു കൃഷി ചെയ്യിപ്പിച്ചും കൃഷിയുടെ ലോകത്ത് വിപ്ലവം തീര്‍ക്കുകയാണീ കല്ലോട് സ്വദേശി.മംഗളൂരുവില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം വീടിനോടു ചേര്‍ന്നള്ള 65 സെന്റില്‍ പൂര്‍ണ്ണമായും ജൈവകൃഷിലൂടെയാണ് തന്റെ നഴ്‌സറി ആരംഭിച്ചത്.

തെങ്ങിനു പോലും ജൈവ വളങ്ങൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. ചാണകപ്പൊടിയും ചകിരിച്ചോറും മണ്ണിൽ കലർത്തി വിത്തിറക്കുന്ന സമ്പ്രദായമാണ് തുടരുന്നത്.ജൈവ കീടനാശിനിയും ചെറിയ തോതിൽ ഉപയോഗിക്കും.പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം
പേരാമ്പ്ര കൃഷിഭവൻ എന്നിവയുടെ സഹായവും തേടാറുണ്ട്.

ഇഞ്ചി,മഞ്ഞള്‍,തിപ്പല്ലി,ബഡ് ചെയ്ത നല്ല തൂക്കമുള്ള വിവിധ ഇനം കുരുമൂളകുകള്‍,തെങ്ങിന്‍ തൈകള്‍,പുഞ്ചനെല്‍കൃഷി തുടങ്ങി നിരവധി കൃഷികളാണീ നഴ്‌സറിയില്‍ ഉല്‍പ്പാതിപ്പിക്കുന്നത്.തീര്‍ത്തും ജൈവ കൃഷിയായതിനാല്‍ പ്രതീക്ഷിച്ചതിലും വരുമാനം ലഭിക്കുന്നുണ്ട്.

എല്ലാ പിന്തുണണയുമായി സഹായിക്കാന്‍ ഭാര്യ ശ്രീദേവിയും കൂടെ എത്തുമ്പോള്‍ പ്രായത്തിന്റെ പരിമിതികള്‍ മറന്നുകൊണ്ട് മണ്ണിലിറങ്ങാന്‍ ആവേശമേറുകയാണ് കുഞ്ഞിരാമേട്ടന്‌.

തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന വടകരയിലെ സരസ്വതി വിലാസം എൽപി സ്കൂൾ നവതിയുടെ നിറവിൽതലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന വടകരയിലെ സരസ്വതി വിലാസം എൽപി സ്കൂൾ നവതിയുടെ നിറവിൽ

English summary
vadakara native in farming in his old age too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X