Get Updates
Get notified of breaking news, exclusive insights, and must-see stories!

Vatakara Result LIVE: വടകര തിരഞ്ഞെടുപ്പ് ഫലം - ശൈലജ നിഷ്പ്രഭം... മിന്നും ജയവുമായി ഷാഫി

Vatakara Result 2024- വടകര തിരഞ്ഞെടുപ്പ് ഫലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും അധികം പേര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫലമാണ് വടകരയിലേത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസും സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎമ്മും എന്നതിനേക്കാളുപരി തീവ്രമായ രാഷ്ട്രീയവും വ്യക്തിപരവും കൂടിയായ പോരാട്ടമാണ് വടകരയിലേത്. എല്‍ഡിഎഫിനായി കെകെ ശൈലജയും യുഡിഎഫിനായി ഷാഫി പറമ്പിലുമാണ് മത്സരിക്കുന്നത്. രണ്ട് പേരും എംഎല്‍എമാര്‍.

അതിനാല്‍ തന്നെ ഫലം എന്ത് തന്നെയായാലും കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. എന്‍ഡിഎയ്ക്കായി പ്രഫുല്‍ കൃഷ്ണ മത്സരിക്കുന്നുണ്ടെങ്കിലും നില മെച്ചപ്പെടുത്താന്‍ മാത്രമായിരിക്കും ശ്രമിക്കുക. വോട്ടെടുപ്പിന് ശേഷവും വടകരയിലെ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് അന്ത്യമായിട്ടില്ല. അശ്ലീല വീഡിയോ വിവാദവും കാഫിര്‍ വിവാദവുമെല്ലാമായി കത്തി നില്‍ക്കുകയാണ് വടകര.

Vatakara Result 2024

അതേസമയം സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിംഗ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനമാണ് വടകരയിലെ പോളിംഗ്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണിത്. 1,11,4950 പേരാണ് വടകരയില്‍ വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം.

Jun 04, 2024, 7:28 pm IST

ഷാഫി പറമ്പിലിന്റെ ജയം 114506 വോട്ടുകള്‍ക്ക്‌
Jun 04, 2024, 5:05 pm IST

വടകരയില്‍ ഷാഫി പറമ്പില്‍
Jun 04, 2024, 2:49 pm IST

വര്‍ഗീയത പറഞ്ഞവര്‍ക്ക് വടകര രാഷ്ട്രീയ മറുപടി നല്‍കിയെന്ന് ഷാഫി
Jun 04, 2024, 2:04 pm IST

ഷാഫി പറമ്പിലിന്റെ ലീഡ് ഒരുലക്ഷം കടന്നു
Jun 04, 2024, 1:14 pm IST

ഷാഫി പറമ്പിലിന്റെ ലീഡ് 75000 കടന്നു
Jun 04, 2024, 12:57 pm IST

കെകെ ശൈലജയെ യാത്രയാക്കി കെകെ രമ ചിരി മായാതെ മടങ്ങൂ ടീച്ചര്‍.. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്... ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ മടങ്ങാവൂ??.. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്... രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം... വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍ ഇന്നാട് ബാക്കിയുണ്ട്.. സ്വന്തം, കെ.കെ.രമ
Jun 04, 2024, 12:49 pm IST

വടകരയിലെ സിപിഎം കോട്ടകളിലും കരുത്ത് കാട്ടി ഷാഫി പറമ്പില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ മണ്ഡലങ്ങള്‍ പോലും ഇടതിനെ കൈവിട്ടു
Jun 04, 2024, 12:34 pm IST

ജയം ഉറപ്പിച്ച് ഷാഫി പറമ്പില്‍. ലീഡ് 60000 ത്തിലേക്ക്
Jun 04, 2024, 12:17 pm IST

വടകരയില്‍ ആഹ്ലാദപ്രകടനം തുടങ്ങി പ്രവര്‍ത്തകര്‍
Jun 04, 2024, 12:12 pm IST

ഷാഫി പറമ്പിലിന്റെ ലീഡ് 50000 കടന്നു. തലശ്ശേരിയിലും കൂത്തുപറമ്പിലും ഷാഫിക്ക് ലീഡ്‌
Jun 04, 2024, 11:02 am IST

വടകരയില്‍ ഷാഫിക്ക് അനുകൂലമാണ് ട്രെന്‍ഡ് എന്ന് ശൈലജ. ഇനിയും വോട്ടുകള്‍ എണ്ണാനുണ്ടെന്നും ശൈലജ.
Jun 04, 2024, 10:25 am IST

ഷാഫി പറമ്പിലിന്റെ ലീഡ് 20000 കടന്നു
Jun 04, 2024, 10:11 am IST

വടകരയില്‍ ലീഡ് മെച്ചപ്പെടുത്തി ഷാഫി പറമ്പില്‍
Jun 04, 2024, 9:46 am IST

ഷാഫി പറമ്പിലിന്റെ ലീഡ് 9000 ത്തോട് അടുക്കുന്നു
Jun 04, 2024, 9:27 am IST

ഷാഫി 1607 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
Jun 04, 2024, 9:00 am IST

കെ കെ ശൈലജ പിന്നില്‍
Jun 04, 2024, 8:51 am IST

വടകരയിൽ ഷാഫി പറമ്പിലിന് ലീഡ്
Jun 04, 2024, 8:00 am IST

വടകരയില്‍ സംഘര്‍ഷ സാധ്യത

വടകരയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷാ വിന്യാസം. എഡിജിപി വടകരയില്‍ ക്യാംപ് ചെയ്യുന്നു
Jun 02, 2024, 1:50 pm IST

രാഷ്ട്രീയപോരാട്ടം

കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗിന്റെയും ആര്‍എംപിയുടേയും പിന്തുണ 100 ശതമാനവും ഷാഫിക്ക് ലഭിക്കും. എന്നാല്‍ സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം എന്നതിനാലും ആരോഗ്യമന്ത്രി എന്ന നിലയിലെ മികച്ച പ്രവര്‍ത്തനവും സിപിഎമ്മിന്റെ സംഘടനാശക്തിയും ശൈലജക്ക് അനുകൂലമായേക്കും എന്നാണ് വിലയിരുത്തല്‍.
Jun 02, 2024, 1:48 pm IST

മേല്‍ക്കൈ ആര്‍ക്ക്

കഴിഞ്ഞ 15 വര്‍ഷമായി യുഡിഎഫിനൊപ്പമാണ് വടകര ലോക്‌സഭാ മണ്ഡലം. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വടകര. ഇതില്‍ വടകര ഒഴികെ ബാക്കിയെല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണ്
Jun 02, 2024, 1:44 pm IST

എംഎല്‍എമാരുടെ പോരാട്ടം

എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി എംഎല്‍എമാരാണ് മത്സരിക്കുന്നത് എന്നതാണ് വടകരയിലെ പ്രത്യേകത. എല്‍ഡിഎഫിനായി മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെകെ ശൈലജയും യുഡിഎഫിനായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ജനവിധി തേടുന്നു
Jun 02, 2024, 1:42 pm IST

പോളിംഗില്‍ മുന്നില്‍

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിംഗ് നടന്നത് വടകര ലോക്‌സഭാ മണ്ഡലത്തിലാണ്. 78.41 ശതമാനമാണ് ഇവിടത്തെ പോളിംഗ്. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+