താലൂക്കിന്റെ തീരദേശം വീണ്ടും ആശങ്കയുടെ നിഴലിൽ അഴിയൂർ മേഖലയിൽ കടലാക്രമണം രൂക്ഷം തീരദേശ റോഡിന് ഭീഷണിയാകുന്നു
വടകര: താലൂക്കിന്റെ തീര ദേശം വീണ്ടും ആശങ്കയുടെ നിഴലിൽ. മാഹി മുതൽ ഇങ്ങോട്ടുള്ള കേരളതീരം കടുത്ത കടൽക്ഷോപത്തിന്റെ പിടിയിൽ. കടൽ കലി തുള്ളി പ്രക്ഷുപ്ത മഴ തോടെയാണ് തീരദേശ കുടുംബങ്ങൾ ആശങ്കയുടെ നിഴലിലായത് .സർക്കാർ സംവിധാനങ്ങെൾ ഏത് അടിയന്തിര സാഹചര്യകളും നേരിടാൻ ഒരുങ്ങി കഴിഞ്ഞതായി തഹസിൽ ദാർ അറിയിച്ചു. അഴിയൂർ മേഖലയിൽ കടലാക്രമണം രൂക്ഷം. തീരദേശ റോഡിന് ഭീഷണിയാകുന്നു.
ചോമ്പാൽ തുറമുഖം മുതൽ അഴിയൂർ പൂഴിത്തലവരെ കടലാക്രമണം രൂക്ഷമായി ചോമ്പാൽ കാപ്പുഴക്കൽ, അഴിയൂർ കടപ്പുറം,എരിക്കിൻച്ചാൽ,ആസ്യ റോഡ് എന്നിവിടങ്ങളിലാണ് ഇത് രൂക്ഷമായത്. തിരമാല രണ്ടു മീറ്റർ ഉയരത്തിൽ പൊന്തി കടൽഭിത്തിയിൽ നിന്ന് പുറത്ത് തീരദേശ റോഡിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനെ തുടർന്ന് റോഡിന് ഭീഷണി നിലനിൽക്കുകയാണ്. പലയിടത്തും തെങ്ങുകൾ കടപുഴകി വീഴാൻ പാകത്തിലാണ്.

കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ കൂറ്റൻ തിരമാലയടിച്ച് വെള്ളം കേറിയിരിക്കുകയാണ്. പഞ്ചായത്തിലെ മുഴുവൻ കടലോരത്തും കടൽ ഭിത്തി കിട്ടണമെന്ന ആവശ്യം പരിഗണിക്കാത്തതാണ് കടലാക്രമണം രൂക്ഷമായതിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ് പറഞ്ഞു. പടം; കടലാക്രമണം മുലം തിരമാലയടിച്ച് വെള്ളം കേറിയ ചോമ്പാൽ കാപ്പുഴക്കൽ പ്രദേശം












Click it and Unblock the Notifications