Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര ഫലം 2024: ലീഡ് നില മാറിമറിയുന്നു.. ഷാഫിയും ശൈലജയും ഇഞ്ചോടിഞ്ച് പോരാട്ടം

വടകര: സംസ്ഥാനത്ത് വാശിയേറിയ പോരാട്ടം നടന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ ലീഡ് നില മാറമറിയുന്നു. ആദ്യഘട്ടത്തില്‍ മുന്നില്‍ നിന്ന് ഷാഫിയെ പിന്നിലാക്കി ശൈലജ ലീഡ് പിടിച്ചു. എന്നാല്‍ വീണ്ടും ലീഡ് തിരിച്ച് പിടിച്ച ഷാഫി നിലവില്‍ ുനേരിയ വോട്ടിന് മുന്നിലാണ് എന്നാണ് വിവരം. വടകരയിലെ വോട്ടെണ്ണല്‍ കണക്കുകള്‍ വൈകിയാണ് വന്നത്. നിലവില്‍ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയിട്ടുണ്ട്.

പോസ്റ്റല്‍ വോട്ടുകളുടെ സൂചനകളില്‍ ഷാഫിയായിരുന്നു ആദ്യ മുന്നില്‍. എന്നാല്‍ പിന്നീട് ലീഡ് നില കുറഞ്ഞു. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിംഗ് നടന്നത് വടകരയിലാണ്. 78.41 ശതമാനമായിരുന്നു വടകരയിലെ പോളിംഗ്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ് വടകരയിലെ പോൡഗ്.

2024 LOKSABHA ELECTION

കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. ഇതില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് ജയിച്ചത്. 2004 ആണ് അവസാനമായി വടകരയില്‍ എല്‍ഡിഎഫ് ജയിച്ചത്.

2009 ലും 2014 ലും മുല്ലപ്പള്ളി രാമചന്ദ്രനിലൂടേയും 2019 ല്‍ കെ മുരളീധരനിലൂടേയും യുഡിഎഫ് മണ്ഡലം നിലനിര്‍ത്തി. 1996 മുതല്‍ 2004 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎം. സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിച്ചുപോന്ന മണ്ഡലമാണ് വടകര.

2019-ല്‍ കെ മുരളീധരന്‍ ജയിച്ചത് 84,663 വോട്ടുകള്‍ക്കാണ്. 50 വര്‍ഷത്തെ മണ്ഡല ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷമായിരുന്നു ഇത്. പി ജയരാജനെയാണ് മുരളീധരന്‍ തോല്‍പിച്ചത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും പരാജയം നേരിട്ടെങ്കിലും എല്‍ഡിഎഫിന്റെ വോട്ട് വിഹിതം മണ്ഡലത്തില്‍ മുകളിലേക്കാണ്. 2009-3,65 ലക്ഷം വോട്ടാണ് എല്‍ഡിഎഫ് നേടിയത്. 2014-ല്‍ ഇത് 13.18% ആയും 2019-ല്‍ 7.00% ആയും വോട്ട് വിഹിതം വര്‍ധിച്ചു.

2024 loksabha election

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ തലശ്ശേരിയും കൂത്തുപറമ്പും മാത്രമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെ തുണച്ചത്. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായാണ് എല്‍ഡിഎഫ് തിരിച്ചുവന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് വടകരയിലാണെങ്കിലും കഴിഞ്ഞ തവണത്തേതിന് അപേക്ഷിച്ച് കുറവാണ്.

2009-ല്‍ 80.58% ഉം 2014-ല്‍ 81.21% 2019-ല്‍ 82.70% ഉം ആയിരുന്നു വടകരയിലെ പോളിംഗ്. നിലവിലെ എംഎല്‍എമാരാണ് മത്സരിക്കുന്നത് എന്നതിനാല്‍ ആര് ജയിച്ചാലും കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+