ബലാത്സംഗം; ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് കുമ്മനം
സ്പീക്കര്‍ പദവിയിലിരുന്നിട്ടുള്ള രാധാകൃഷ്ണന് നിയമത്തിന്റെ കാര്യത്തില്‍ അബന്ധം പറ്റി എന്നു പറയാനാകില്ലെന്നും കുമ്മനം വ്യക്തമാക്കി.
തിരുവനന്തപുരം: സിപിഎം നേതാവ് ഉള്‍പ്പെടുന്ന കൂട്ട ബലാത്സംഗക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കറും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 228 എ പ്രകാരം ഗുരുതരമായ കുറ്റവും സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ ലംഘനവുമാണ്. ആയതിനാല്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണം. സ്പീക്കര്‍ പദവിയിലിരുന്നിട്ടുള്ള രാധാകൃഷ്ണന് നിയമത്തിന്റെ കാര്യത്തില്‍ അബന്ധം പറ്റി എന്നു പറയാനാകില്ലെന്നും കുമ്മനം വ്യക്തമാക്കി.

ഇത്തരം ആരോപണം ഉന്നയിച്ചവരുടെ പേരു പറഞ്ഞാലെന്താ കുഴപ്പം എന്ന പ്രസ്താവന തന്നെ നിയമത്തില്‍ രാധാകൃഷ്ണന് അജ്ഞതയില്ലെന്നാണ്. ആരോപണവിധേയരായ പ്രതികളെക്കാള്‍ വലിയ കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തിരിക്കുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications