കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കാഞ്ചേരി പീഡനക്കേസില്‍ നുണപരിശോധന ഫലം പുറത്ത്, ജയന്തന് അനുകൂലം, അന്വേഷണം ??

പരാതിക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് നേരത്ത അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു

  • By Nihara
Google Oneindia Malayalam News

തൃശ്ശൂര്‍: ഏറെ വിവാദം സൃഷ്ടിച്ച വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുന്നു. പരാതിക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ ജയന്തന്‍, സഹോദരന്‍ ജനീഷ്, വിനീഷ്, ഷിബു എന്നിവര്‍ക്കെതിരെ പീഡനക്കുറ്റം ആരോപിച്ച് പ്രദേശവാസിയായ യുവതിയും യുവാവും രംഗത്തുവന്നിരുന്നു.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് യുവതി പീഡന വിവരം വെളിപ്പെടുത്തിയത്. പീഡന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ജയന്തനും സംഘവും വ്യക്തമാക്കിയിരുന്നു.

നുണ പരിശോധന ഫലം പുറത്ത്

നുണ പരിശോധന ഫലം പുറത്ത്

പീഡനക്കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ഷിബു, ജിനീഷ് എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേസുമായി ബന്ധപ്പെടുത്താവുന്ന ഒരു തെളിവും നുണ പരിശോധനയില്‍ ലഭിച്ചിട്ടില്ല.

പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ല

പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ല

നുണ പരിശോധനയുടെ ഫലം കോടതിക്ക് കൈമാറി. പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പരാതിക്കാര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പരിശോധനയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരാക്കിയില്ലെന്നും പോലീസ് പറയുന്നു. ജയന്തന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്

ഭര്‍ത്താവുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ജയന്തനും സുഹൃത്തുക്കളും പീഡിപ്പിച്ചതെന്നായിരുന്നു യുവതി പരാതി നല്‍കിയത്. എന്നാല്‍ പീഡനം നടന്ന സ്ഥലം കണ്ടെത്താനോ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനോ സാധിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല

കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല

പരാതിക്കാര്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം . ഈ നിലപാടാണ് കോടതിയേയും അറിയിക്കുന്നത്.

അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപണം

അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപണം

2016 ഓഗസ്റ്റ് 14 നാണ് യുവതി മെഡിക്കല്‍ കോളേജ് പോലീസിന് പരാതി നല്‍കിയത്. മൂന്നാഴ്ച കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തിന് തയ്യാറായിരുന്നില്ല. തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് യുവതി ആരോപിച്ചിരുന്നു.

English summary
Vadakkanchery gang rape polygraph test result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X