കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവും രണ്ടുകുട്ടികളും വേണ്ട; വീട്ടമ്മ 24കാരനൊപ്പം ഒളിച്ചോടി

  • By Gokul
Google Oneindia Malayalam News

വടക്കഞ്ചേരി: മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ചതോടെ കുടുംബ ബന്ധങ്ങളില്‍ ഏറെ താളപ്പിഴകളും വര്‍ദ്ധിച്ചു. മൊബൈല്‍ഫോണ്‍ വഴിയുള്ള സൗഹൃദത്തെ തുടര്‍ന്ന് അടുത്തിടെ പല വീട്ടമ്മമാരും കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വടക്കഞ്ചേരിയില്‍ നിന്നാണ് സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുപ്പത്തിയഞ്ചു വയസുള്ള രണ്ടുകുട്ടികളും അമ്മകൂടിയായ സ്ത്രീയും ഇരുപത്തിനാലുകാരനുമാണ് വാര്‍ത്തയിലെ നായികയും നായകനും. ഇരുവരും അടുത്തടുത്താണ് താമസമെങ്കിലും മൊബൈല്‍ഫോണിലൂടെയുള്ള സൗഹൃദമാണ് പ്രണയത്തില്‍ കലാശിച്ചത്. ഒരുമിച്ചു ജീവിക്കണമെന്ന് വീട്ടമ്മ നിര്‍ബന്ധിച്ചതോടെ ടിപ്പര്‍ ഡ്രൈവറായ കാമുകന്‍ കാമുകിയുമായി ഒളിച്ചോടുകയും ചെയ്തു.

vday

കഴിഞ്ഞമാസം 26നാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവ് പോലീസ് പരാതി നല്‍കി. പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞതോടെ ഇരുവരും കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങി. എന്നാല്‍ മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം പോകാന്‍ യുവതി തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതി അവരുടെ ഇഷ്ടത്തിന് തീരുമാനം എടുക്കാന്‍ അനുവദിക്കുകയും ചെയ്തു.

കാമുകനൊപ്പം ഒളിച്ചോടിയ ഇവര്‍ ഒരാഴ്ചയോളം കോഴിക്കോട് വാടകയ്ക്ക് താമസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഏഴും പത്തും വയസായ കുട്ടികളുടെ അമ്മയാണ് യുവതി. കോടതിയില്‍ വച്ച് ഭര്‍ത്താവ് കുട്ടികള്‍ക്കുവേണ്ടി തിരികെ വീട്ടിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും വീട്ടമ്മ അതിന് ഒരുക്കമായിരുന്നില്ല.

English summary
Vadakkanchery Housewife Romance with neighbour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X