വടക്കാഞ്ചേരി ഭവന പദ്ധതിക്ക് യുണിടാക് 4.25 കോടി കമ്മീഷന് നല്കി; പണക്കൈമാറ്റം ആ ദുരന്തദിനത്തില്‍
കൊച്ചി: വിവാദമായ വടക്കാഞ്ചേരി ഭവന പദ്ധതിക്ക് വേണ്ടി യുണിടാക് നല്‍കിയത് നാലേകാല്‍ കോടി രൂപയുടെ കമ്മീഷന് എന്ന് റിപ്പോര്‍ട്ട്. ഇതില്‍ 75 ലക്ഷം രൂപ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബാക്കി തുകയായ മൂന്നര കോടി കൈപ്പറ്റിയത് യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന് ഖാലിദാണ്.

കവടിയാറിലെ കഫെ കോഫി ഡേയ്ക്ക് സമീപം വച്ചാണ് ഈ പണക്കൈമാറ്റം നടന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ മരിച്ച ദിവസമായിരുന്നു പണക്കൈമാറ്റം. ഖാലിദിന് കൈമാറിയ പണം രൂപയായും ഡോളറായിട്ടുമാണ് നല്‍കിയത്. പണം വാങ്ങാന്‍ ഖാലിദ് എത്തിയത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 2നാണ് ഈ ഇടപാടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രം നല്കിയാല് മതി എന്നാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നത്. ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. വടക്കാഞ്ചേരി പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഹാബിറ്റാറ്റ് ആണ്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണ് ഹാബിറ്റാറ്റ്. പിന്നീടാണ് ഹാബിറ്റാറ്റ് ഒഴിവാക്കപ്പെട്ടതും സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കിയതും.
വന്‍തുക കമ്മീഷന് ഇടപാട് ഉറപ്പിച്ചതോടെയാണ് എല്ലാ തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടത്. കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന് നല്കിയതത്രെ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications