കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കാഞ്ചേരി ഭവന പദ്ധതിക്ക് യുണിടാക് 4.25 കോടി കമ്മീഷന്‍ നല്‍കി; പണക്കൈമാറ്റം ആ ദുരന്തദിനത്തില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: വിവാദമായ വടക്കാഞ്ചേരി ഭവന പദ്ധതിക്ക് വേണ്ടി യുണിടാക് നല്‍കിയത് നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ എന്ന് റിപ്പോര്‍ട്ട്. ഇതില്‍ 75 ലക്ഷം രൂപ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബാക്കി തുകയായ മൂന്നര കോടി കൈപ്പറ്റിയത് യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണ്.

v

കവടിയാറിലെ കഫെ കോഫി ഡേയ്ക്ക് സമീപം വച്ചാണ് ഈ പണക്കൈമാറ്റം നടന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച ദിവസമായിരുന്നു പണക്കൈമാറ്റം. ഖാലിദിന് കൈമാറിയ പണം രൂപയായും ഡോളറായിട്ടുമാണ് നല്‍കിയത്. പണം വാങ്ങാന്‍ ഖാലിദ് എത്തിയത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 2നാണ് ഈ ഇടപാടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രം നല്‍കിയാല്‍ മതി എന്നാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നത്. ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. വടക്കാഞ്ചേരി പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഹാബിറ്റാറ്റ് ആണ്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണ് ഹാബിറ്റാറ്റ്. പിന്നീടാണ് ഹാബിറ്റാറ്റ് ഒഴിവാക്കപ്പെട്ടതും സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതും.

വന്‍തുക കമ്മീഷന്‍ ഇടപാട് ഉറപ്പിച്ചതോടെയാണ് എല്ലാ തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടത്. കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയതത്രെ.

ബിജെപിക്ക് ശശി തരൂരിന്റെ ലോക്ക്; തരൂരിനെതിരേ നോട്ടീസുമായി ബിജെപി, വിവാദം കത്തുന്നുബിജെപിക്ക് ശശി തരൂരിന്റെ ലോക്ക്; തരൂരിനെതിരേ നോട്ടീസുമായി ബിജെപി, വിവാദം കത്തുന്നു

പാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ലപാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല

English summary
Vadakkanchery Life Mission Project commission news details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X