വടക്കാഞ്ചേരി പീഡനം : അന്വേഷണം കോടതി മേല്‍നോട്ടത്തില്‍, നടപടി ഇരയുടെ ആവശ്യത്തെ തുടര്‍ന്ന്
വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം നല്‍കും.അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും കാട്ടി ഇര നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
തൃശൂര്‍ : വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം നല്‍കും. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും കാട്ടി ഇര നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
പരാതിക്കാരിയുടെ ആരോപണങ്ങള്‍ മുഴുവന്‍ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഓരോ പത്ത് ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ഉത്തരവിട്ടിട്ടുണ്ട്. എഎസ്പി പൂങ്കുഴലിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

കഴിഞ്ഞ മാസം 28നാണ് പരാതിക്കാരി അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിച്ചത്. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി പരാതിക്കാരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ലെന്നും പരാതിക്കാരിക്ക് പീഡനത്തിനായി കൊണ്ടുപോയ സ്ഥലം വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. അറസ്റ്റും തുടര്‍നടപടികളും കോടതി പറഞ്ഞാല്‍ മതിയെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. ഇതേ തുടര്‍ന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
രണ്ട് വര്‍ഷം മുമ്പ് നടന്ന പീഡനത്തെ കുറിച്ച് അടുത്തിടെയാണ് യുവതി വെളിപ്പെടുത്തിയത്. വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.












Click it and Unblock the Notifications