വടക്കാഞ്ചേരി പീഡനം; യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ജയന്തന്
ജയന്തന് പുറമെ കേസില്‍ ആരോപണവിധേയരായ ജിനീഷ്, ബിനീഷ്, കെ.ആര് ഷിബു എന്നിവരും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
തൃശൂര്‍: സിപിഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യം. ആരോപണ വിധേയനായ ജയന്തനാണ് ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തങ്ങള്‍ക്കെതിരെ യുവതി നല്കിയ പരാതി വ്യാജമാണെന്ന് ജയന്തന് ആരോപിക്കുന്നു.
ജയന്തന് പുറമെ കേസില്‍ ആരോപണവിധേയരായ ജിനീഷ്, ബിനീഷ്, കെ.ആര് ഷിബു എന്നിവരും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീയുടെയും ഭര്‍ത്താവിന്റെയും മൊഴി കളവാണെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. പോലീസിലും മറ്റ് അധികാര കേന്ദ്രങ്ങളിലും സ്ഥിരമായി തെറ്റായ പരാതി നല്‍കുന്നവരാണ് ഇവരെന്നും ആരോപിക്കുന്നുണ്ട്.

നേരത്തെയും യുവതി ഇതേ രീതിയില്‍ പരാതി നല്‍കിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് രാജേഷ് എന്നയാള്‍ക്കെതിരെയായിരുന്നു പരാതി. ഈ പരാതി പണം നല്കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പണത്തിനുവേണ്ടിയാണ് തങ്ങള്‍ക്കെതിരെയും പരാതി ഉന്നയിച്ചിരിക്കുന്നത്. പണത്തിനായി ഏതറ്റം വരെയും പോകുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ക്കെതിരെ പത്രസമ്മേളനം നടത്തിയതെന്നും ജയന്തന് പറഞ്ഞു.
തന്റെ കയ്യില്‍ നിന്ന് പരാതിക്കാരിയും ഭര്‍ത്താവും പണം വാങ്ങിയിരുന്നതായി ജയന്തന് ആവര്‍ത്തിച്ചു. അത് തിരിച്ചു ചോദിച്ചതാണ് കേസിനാധാരം. സ്ത്രീയുടെ മൊഴി കള്ളമാണെന്ന് തെളിയിക്കാന്‍ അവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം. ഏതുതരത്തിലുള്ള അന്വേഷണത്തിനും തങ്ങള്‍ക്ക് വിരോധമില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications