രാധാകൃഷ്ണനെ കണ്ട് പരാതി പറഞ്ഞതാണെന്ന് യുവതി; വടക്കാഞ്ചേരി പീഡനകേസില്‍ പരാതിക്കാരിയുടെ മൊഴിയെടുത്തു
മുഖ്യമന്ത്രിയെ കണ്ട് പരാതി പറയണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നും ശരിയാക്കാമെന്നുമാണ് കെ രാധാകൃഷ്ണന്‍ പറഞ്ഞതെന്ന് യുവതി പറഞ്ഞു.
തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ സിപിഎമ്മിനെ വെട്ടിലാക്കി പീഡനത്തിരിയായുവതിയുടെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുമ്പ് തൃശൂരിലെ പാര്‍ട്ടി ഓഫീസില്‍ ചെന്ന് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെ പണ്ട് പരാതി നല്‍കിയതെന്നും തനിക്ക് നാട്ടില്‍ വരാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹത്തെ അറിയിച്ചെന്നും യുവതി പറഞ്ഞു.
ഇക്കാര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്ന് രാധാകൃഷ്ണനോട് ചോദിക്കുകയും ചെയ്തതാണ്. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നും ശരിയാക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും യുവതി പറഞ്ഞു. തനിക്കെതിരെ ഭര്‍ത്താവിന്റെ അമ്മയെക്കൊണ്ട് പരാതി കൊടുപ്പിച്ചതിന് പിന്നില്‍ പാര്‍ട്ടിക്കാരാണെന്നും പരാതിക്കാരി ആരോപിച്ചു.

ഇതോടെ സിപിഎം നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടി അംഗമായ ജയന്തന്‍ തന്െ പീഡിപ്പിച്ചെന്ന് ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യുവതിയുടെ പരാതി ലഭിച്ചിട്ടും സിപിഎം പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് ഇതോടെ വ്യക്തമാണ്.
അതേസമയം വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥയായ എഎസ്പി പൂങ്കുഴലി കൊച്ചിയിലെത്തിയാണ് യുവതിയുടെ മൊഴിയെടുത്തത്. വടക്കാഞ്ചേരി പീഡനക്കേസ് പുനരന്വേഷിക്കാന്‍ പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കേസിന്റെ മുന്‍കാല രേഖകളും മൊഴിപ്പകര്‍പ്പുകളും പ്രത്യേക സംഘം പരിശോധിച്ചിരുന്നു.
അതേസയമയം കേസ് സിപിഎം അട്ടിമറിക്കുകയാണെന്നും. കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. അന്വേഷണ സംഘത്തെ നിയോഗിച്ചത് സിപിഎം പോലീസ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു.












Click it and Unblock the Notifications