കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കഞ്ചേരി അപകടം: മോദിയുടെ മാതൃക പിണറായി കാട്ടണം, നഷ്ടപരിഹാരം ഉടന്‍ വേണമെന്ന്: .സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചത് ആശ്വാസകരമാണ്. കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനും കാരണം ഞാനെന്നായി: എന്തിനാണ് ഇങ്ങനെയൊരു ഫൈറ്റെന്ന് റോബിന്‍ ചോദിച്ചു: സൂരജ്എല്ലാത്തിനും കാരണം ഞാനെന്നായി: എന്തിനാണ് ഇങ്ങനെയൊരു ഫൈറ്റെന്ന് റോബിന്‍ ചോദിച്ചു: സൂരജ്

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണം. അപകടത്തിൽപ്പെട്ട ബസിനെതിരെ മുമ്പ് അഞ്ച് കേസുകൾ എടുത്തിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. കുപ്രസിദ്ധമായ ബസിനെതിരെ മോട്ടോർവാഹന വകുപ്പ് ജാഗ്രത പാലിച്ചിരുന്നെങ്കിൽ വൻ അപകടം ഒഴിവാക്കാമായിരുന്നു. ടൂറിസ്റ്റ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും അമിതവേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

k-surendran

അതേസമയം, റോഡപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്‌തു. അപകടത്തിൽ മരണമടഞ്ഞ ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

ബിഗ് ബോസില്‍ എന്നെ ഭ്രാന്തിയെന്ന് വിളിച്ചു; കാമുകന്‍ ഒരു കിലോ സ്വർണ്ണം സ്ത്രീധനം ചോദിച്ചു: സൂര്യബിഗ് ബോസില്‍ എന്നെ ഭ്രാന്തിയെന്ന് വിളിച്ചു; കാമുകന്‍ ഒരു കിലോ സ്വർണ്ണം സ്ത്രീധനം ചോദിച്ചു: സൂര്യ

" കേരളത്തിലെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലുണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി . മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപകടത്തിൽ മരണമടഞ്ഞ ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുവിന് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും ."- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

English summary
Vadakkencherry Accident: K Surendran says government should announce compensation immediately
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X