Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലപ്പുറവും പാലക്കാടും സൂപ്പർ ആണ്; വണ്ടികൾ നിർത്താത്തതിന് ഇവിടുത്തെ നാട്ടുകാർ എന്ത് പിഴച്ചു'; വൈറൽ കുറിപ്പ്

പാലക്കാട്: വടക്കഞ്ചേരിയിൽ അപകടം നടന്നപ്പോൾ ആദ്യഘട്ടത്തിൽ അതുവഴി പോയ വാഹനങ്ങളൊന്നും നിർത്താൻ തയ്യാറായില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. 'പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ നോക്കിയപ്പോൾ മൂന്നാല് കാറുകാർ കാണിച്ചത് വളരെ ചതിയാണ്. ഒന്നു കൊണ്ടുപോകാമോ എന്നു ചോദിച്ചപ്പോൾ സമ്മതിക്കില്ല എന്ന് പറഞ്ഞ് അവർ പോവുകയായിരുന്നു', എന്നായിരുന്നു കെ എസ് ആർ ടി സി ജീവനക്കാരുടെ വാക്കുകൾ.

ഇതോടെ നാട്ടുകാരുടെ നിലപാടിനെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. കരിപ്പൂർ വിമാന അപകട സമയത്തെ രക്ഷാപ്രവർത്തനവും നാട്ടുകാരുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ചകൾ. എന്നാൽ ഇപ്പോഴിതാ ഇത്തരം ചർച്ചകളിൽ പ്രതികരിക്കുകയാണ് ഡോക്ടർ സൗമ്യ സരിൻ.രണ്ടു സംഭവങ്ങളും ഒട്ടും തന്നെ താരതമ്യപ്പെടുത്താൻ കഴിയുന്നവയല്ലെന്ന് സൗമ്യ പറയുന്നു. കാരണവും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സൗമ്യ വിശദീകരിക്കുന്നുണ്ട്. വായിക്കാം

1

ഇന്നലെ രാവിലെ വടക്കെഞ്ചേരിയിൽ വച്ച് നടന്ന അപകടത്തിനെ കുറിച്ചും രക്ഷാപ്രവർത്തനം നടത്തുമ്പോൾ അതിലെ പോയ വണ്ടികൾ ഒന്നും നിർത്താത്തതിനെ കുറിച്ചും ധാരാളം പോസ്റ്റുകൾ വായിക്കാൻ ഇടയായി. ഇന്നലെ ഉണ്ടായ സംഭവത്തെ മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ ദുരന്തവുമായി ആണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. അന്നവിടെ നടന്ന രക്ഷാപ്രവർത്തനത്തെയും നാട്ടുകാരെയും പുകഴ്ത്തിയും ഇന്നലെ നടന്ന സംഭവത്തിൽ ഇവിടുത്തെ നാട്ടുകാർ ഒട്ടും തന്നെ സഹകരിച്ചില്ല എന്ന രീതിയിലും ആണ് ആരോപണങ്ങൾ. പലരും ഇത്തരം പോസ്റ്റുകൾ തലങ്ങും വിലങ്ങും ഫോർവേഡ് ചെയ്യുന്നത് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്.

1


കൂട്ടരേ, കൊണ്ടോട്ടിക്കാരും സൂപ്പർ ആണ്. നമ്മുടെ വടക്കെഞ്ചേരിക്കാരും സൂപ്പറാണ്. ഇവിടെ ആരും ആരെക്കളും ഒന്നുകൊണ്ടും മോശമല്ല. കാരണം ഞാൻ ഈ നാട്ടിൽ ജോലി ചെയ്യുന്ന ആളാണ്. ഈ അപകടം നടന്നതിന്റെ ഏതാനും കിലോമീറ്ററുകൾക്ക് അപ്പുറം താമസിക്കുന്ന ആളാണ്. എനിക്ക് ഈ നാട്ടുകാരെ അറിയാം. അവർ എത്ര നല്ലവരാണെന്നും. ഈ രണ്ടു സംഭവങ്ങളും ഒട്ടും തന്നെ താരതമ്യപ്പെടുത്താൻ കഴിയുന്നവയല്ല.

3


ഇന്നലെ സംഭവം നടന്നത് ഒരു നാഷണൽ ഹൈവെയിൽ ആണ്. അതും പുലർച്ചെ. ഇതുവഴി പോകുന്ന വണ്ടികൾ ഈ നാട്ടുകാരുടേതാണോ? ഏതോ നാടുകളിൽ നിന്നും വേറേതോ നാടുകളിലേക്ക് ചീറിപ്പാഞ്ഞു പോകുന്ന ആരൊക്കെയോ ആണ് ഈ റോഡിലെ യാത്രക്കാർ. അത് മാത്രമല്ല, ഇതിനു ചുറ്റും ജനവാസമേഖലയുമല്ല. ഒരു വിമാനത്താവളത്തിന് ചുറ്റും അതല്ല അവസ്ഥ. അത് ആർക്കും ആലോചിച്ചാൽ മനസ്സിലാവുന്നതേയുള്ളു.

4


ഈ റോഡിൽ വണ്ടികളിൽ പോയവർ നിർത്താത്തതിന് ഈ നാട്ടുകാർ എന്ത് പിഴച്ചു? അവർ അവരെക്കൊണ്ടാകുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതെനിക്കറിയാം.
അതുകൊണ്ട് കാര്യങ്ങൾ മനസിലാക്കാതെ ഇത്തരത്തിൽ ഒരു നാട്ടുകാരെ അടച്ചാക്ഷേപിക്കുന്ന തരം പോസ്റ്റുകൾ ദയവു ചെയ്തു പടച്ചു വിടരുത്. മലപ്പുറവും സൂപ്പർ ആണ്...പാലക്കാടും സൂപ്പർ ആണ്...അതിൽ ആർക്കും ഒരു സംശയവും വേണ്ട. പിന്നെ മനുഷ്യത്വം എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ അതിൽ ഊരിനും പേരിനും കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടെന്നു ഞാൻ കരുതുന്നില്ല!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+