ഒരു രാത്രി കഴിഞ്ഞിരുന്നെങ്കിൽ പെൺകുട്ടി സെക്സ് റാക്കറ്റിന്റെ കൈയ്യിൽ!! വടുതല കേസിൽ സംഭവിച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വടുതലയിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറാൻ തീരുമാനിച്ചിരുന്നതിന് മുമ്പാണ് പോലീസെത്തിയതെന്ന് കേസിൽ അറസ്റ്റിലായ രാജസ്ഥാൻ സ്വദേശിയായ മഹേഷ് ബാവറുലാൽ ഉപാധ്യായയെന്ന ലക്കി ശർമ വ്യക്തമാക്കി. ഇയാളെയും പെൺകുട്ടിയെയും വെള്ളിയാഴ്ച കൊച്ചിയിലെത്തിച്ചിരുന്നു. ചോദ്യം ചെയ്തതതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്തു വന്നത്.

ലൈവ് ചാറ്റ് നടത്താൻ കഴിയുന്ന ആപ്പിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദത്തിലായതെന്ന് ഇയാൾ പറഞ്ഞു. ബോളിവുഡ് നിർമ്മാതാവ് ലക്കി ശർമ എന്ന പേരിലാണ് ഇയാൾ പരിചയപ്പെടുത്തിയതെന്നും പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തിൽ കുട്ടി വീണതായും ഇയാൾ പോലീസിനോട് പറഞ്ഞു.

vaduthala case

പല നടന്മാർക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ചാണ് കുട്ടിയെ വിശ്വസിപ്പിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. സിനിമകളിൽ തിരക്കഥകൾ കേട്ട് എഴുതിക്കൊടുക്കുന്ന ജോലിയായിരുന്നു ഇയാൾക്കെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ആദ്യം മടിച്ചെങ്കിലും പിന്നീട് വീട്ടുകാർ പെൺകുട്ടിയെ ഇയാൾക്കൊപ്പം വിടുകയായിരുന്നു. കഴിഞ്ഞ 15ന് വീട്ടുകാർ തന്നെയാണ് പെൺകുട്ടിയെ മംഗളൂരുവിൽ കൊണ്ടു പോയി ഇയാളെ ഏൽപ്പിച്ചത്. കുട്ടിക്ക് ദില്ലിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്താണ് ഇയാൾ എത്തിയിരുന്നത്.

നോയിഡയിൽ ഹോട്ടലിൽ മുറിയിൽ പെൺകുട്ടിയെ എത്തിച്ച ശേഷം പെൺകുട്ടിയുടെ കുറേ ചിത്രങ്ങൾ എടുത്തിരുന്നു. ഇതിനു ശേഷമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പിടിക്കപ്പെടുന്നതിന് തലേദിവസം സംവിധായകൻ വരുമെന്നും അയാൾ പറയുന്നതൊക്കെ ചെയ്താൽ സിനിമയിൽ അഭിനയിക്കാമെന്നും പെൺകുട്ടിയോട് പറഞ്ഞിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു.

എന്നാൽ പെൺകുട്ടി ബഹളം വച്ചതിനാൽ ഇതിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി. 22ന് ഗ്രേറ്റർ നോയിഡയിലെ സെക്സ് റാക്കറ്റിന് കൈമാറാൻ തയ്യാറാകുമ്പോഴായിരുന്നു അറസ്റ്റിലായതെന്നും ഇയാൾ വ്യക്തമാക്കി. ഇതിനു മുമ്പ് പോൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തിയ കാര്യവും ഇയാൾ പോലീസിനോട് പറഞ്ഞു. ഇതനുസരിച്ച് പെൺകുട്ടിയുടെ വീട്ടുകാർ 50,000 രൂപ അക്കൗണ്ടിൽ ഇട്ടുവെന്നും ഇയാൾ പറഞ്ഞു.

English summary
vaduthala case accused s statement out
Please Wait while comments are loading...