ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജിനെതിരെ കേസ് എടുക്കണം; കെ എസ് യു രംഗത്ത്
ഇടുക്കി: സിനിമ നടൻ ജോജു ജോർജിന് എതിരെ കേസെടുക്കാമെന്ന് ആവശ്യപ്പെട്ട് കെ എസ് യു വിന്റെ പരാതി. ഓഫ് റോഡ് റൈഡ് സംഭവത്തിന് എതിരെ ആയിരുന്നു കെ എസ് യുവിന്റെ പരാതി. കഴിഞ്ഞദിവസം, വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചിരുന്നു.
ഇതിൽ പങ്കെടുത്ത സിനിമ നടൻ ജോജു ജോർജിന് എതിരെയും സംഘടിപ്പിച്ചവർക്ക് എതിരെയും കേസെടുക്കണം എന്നാണ് കെ എസ് യു പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസ് ആണ് പരാതി നൽകിയത്. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്.

റൈഡ് നടത്തിയ ഭൂമിയിൽ നിയമ വിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചു എന്നും ഈ ഭൂമി കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധ ഉണ്ടെന്നും ടോണി തോമസ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വേണ്ട സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ വാഗമൺ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിൽ ആയിരുന്നു റൈഡ് നടത്തിയത്. ഏറെ അപകടകരമായ രീതിയിൽ ആയിരുന്നു ഈ റൈഡെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, യാത്രകളും ഡ്രൈവിംഗും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നടൻ ജോജു ജോര്‍ജ്. തനിക്ക് ഇഷ്ടമുളള വാഹനത്തെക്കുറിച്ച് അദ്ദേഹം പല വേദികളിലും വിവരം പങ്കിട്ടിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദുവസം ഇടുക്കി വാഗമണ്ണിൽ അദ്ദേഹത്തിന്റെ ജീപ്പ് റാംഗ്ലറുമായി നടത്തിയ റൈഡ് ആയിരുന്നു പിന്നീട് വൈറൽ ആയത്. ഓഫ് റോഡ് ട്രാക്കിലൂടെയും ഡ്രൈവ് ചെയ്തതായിരുന്നു താരം ശ്രദ്ധ നേടിയത്. ഇതിന്റെ ചെറിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയാകുകയാണ്.
ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് ഈ സംഭവത്തിന്. വളരെ ആവേശത്തോടെ ആണ് നടൻ വാഹനം ഓട്ടിക്കുന്നത്. കയറ്റങ്ങളും ഇറക്കളും ഉളള തേയിലത്തോട്ടമായിരുന്നു ഇത്.അതേസമയം, തന്റെ ഡ്രൈവിന് ശേഷം അദ്ദേഹം പ്രതികരിക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നു. വന്‍ മൂഡ്, പൊളി, ചെതറിക്കല്.. എന്ന രീതിയിലെ ചുരുങ്ങിയ വാക്കുകൾ ആയിരുന്നു ജോജു തന്റെ ഡ്രൈവിംഗ് ആവേശത്തിൽ വെളിപ്പെടുത്തുന്നത്.












Click it and Unblock the Notifications