കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവനടി അറസ്റ്റില്‍; മറ്റൊരു നടിയെ പോലീസ് തേടുന്നു, നിശാപാര്‍ട്ടിക്ക് പിന്നില്‍ മലപ്പുറം സ്വദേശി

Google Oneindia Malayalam News

ഇടുക്കി: വാഗമണ്‍ റിസോര്‍ട്ടില്‍ ഒട്ടേറെ പേരെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. രണ്ടു നടിമാര്‍ക്ക് സംഭവത്തില്‍ ബന്ധം. തൃപ്പൂണിത്തുറ സ്വദേശിയായ നടി അറസ്റ്റില്‍. മറ്റൊരു നടിയെ പോലീസ് തിരയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴി ആളുകളെ റിസോര്‍ട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

ലഹരി വിതരണം ചെയ്തതിന് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സിപിഐ നേതാവിനെ കേസില്‍ പ്രതിയാക്കിയിട്ടില്ല. റിമാന്റിലുള്ളവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. വിശദാംശങ്ങങ്ങള്‍ ഇങ്ങനെ....

മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവര്‍

മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവര്‍

മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. മലപ്പുറം സ്വദേശി നബീലും കോഴിക്കോട് സ്വദേശി സല്‍മാനുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറയുന്നു. ലഹരി എത്തിച്ചതില്‍ മുഖ്യ പങ്ക് തൊടുപുഴയിലെ അജ്മല്‍ സഹീറാണെന്നും പോലീസ് പറയുന്നു.

നടി അറസ്റ്റില്‍, മറ്റൊരു നടിയെ തേടുന്നു

നടി അറസ്റ്റില്‍, മറ്റൊരു നടിയെ തേടുന്നു

നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ മാതാപിതാക്കള്‍ ബംഗാളുകാരാണ്. ജനിച്ചതും വളര്‍ന്നതും കൊച്ചിയിലാണ്. ചില സിനിമകളില്‍ അഭിനയിട്ടുണ്ട്. മറ്റൊരു നടിയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയതേക്കും. ഈ നടി നിശാ പാര്‍ട്ടിക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ, പോലീസ് റെയ്ഡ് നടക്കുമ്പോള്‍ നടി എത്തിയിരുന്നില്ല. ഒമ്പത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

 കൊച്ചിയിലും വയനാട്ടിലും പാര്‍ട്ടി

കൊച്ചിയിലും വയനാട്ടിലും പാര്‍ട്ടി

മുമ്പും സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഈ സംഘം നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ലഹരി വിതരണം ചെയ്യുകയും ചെയ്തു എന്നാണ് പോലീസിന് ലഭിച്ച വിവരം. കൊച്ചിയിലും വയനാട്ടിലും പാര്‍ട്ടി സംഘടിപ്പിച്ചെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ കിട്ടുന്നതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

കസ്റ്റഡി അപേക്ഷ നല്‍കി

കസ്റ്റഡി അപേക്ഷ നല്‍കി

സോഷ്യല്‍ മീഡിയ വഴിയാണ് പ്രതികള്‍ മറ്റുള്ളവരെ വാഗമണിലെത്താന്‍ പ്രേരിപ്പിച്ചത്. അറസ്റ്റിലായ പ്രതികളില്‍ ചിലരെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനുള്ള അപേക്ഷ കോടതിയില്‍ നല്‍കിക്കഴിഞ്ഞു. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

റിസോര്‍ട്ട് ഉടമക്കെതിരെ കേസില്ല

റിസോര്‍ട്ട് ഉടമക്കെതിരെ കേസില്ല

ക്ലിഫ് ഇന്‍ റിസോര്‍ട്ട് ഉടമ പ്രാദേശിക സിപിഐ നേതാവാണ്. ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ജന്മദിന ആഘോഷത്തിന് വേണ്ടി എന്ന പേരിലാണ് ചിലര്‍ വന്ന് റിസോര്‍ട്ട് ബുക്ക് ചെയ്തത് എന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ഒരു പക്ഷേ റിസോര്‍ട്ട് ഉടമയെയും കേസില്‍ പ്രതിയാക്കും.

രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

നിരവധി പേരെ വാഗമണിലെ റിസോര്‍ട്ടില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇവര്‍ക്കെല്ലാം ലഹരി വില്‍പ്പനയുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ യുവതികള്‍ ഉള്‍പ്പെടെ 49 പേരെ പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. ഡിഐജി രക്ഷിതാക്കളുമായി നേരിട്ട് സംസാരിച്ചു. അതേസമയം, വിട്ടയക്കപ്പെട്ടവരെ ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.

റെയ്ഡ് നടന്നപ്പോള്‍...

റെയ്ഡ് നടന്നപ്പോള്‍...

ഞായറാഴ്ചയാണ് വാഗമണിലെ ഒരു റിസോര്‍ട്ടില്‍ നിശാ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇങ്ങനെ ഒരു പാര്‍ട്ടി നടക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പല റിസോര്‍ട്ടുകളും പോലീസ് നിരീക്ഷണത്തിലായി. അതിനിടെയാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. 60 പേരാണ് റിസോര്‍ട്ടിലെത്തിയത്. മയക്കുമരുന്നുകള്‍ ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍

Recommended Video

cmsvideo
Coronavirus vaccine Halal or Haraam?

English summary
Actress in Kochi Arrested in Vagamon resort Night Party case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X