Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗമണ്ണില്‍ റോപ് വേ പൊട്ടി വീണു! 9 പേര്‍ക്ക് പരിക്ക്!

വാഗമണ്‍: വാഗമണ്ണിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ റോപ് വേ പൊട്ടിവീണ് അപകടം. 9 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വാഗമണ്‍ സൂയിസൈഡ് പോയിന്റിന് സമീപമുള്ള ബർമ്മ ബ്രിഡ്ജിൻറെ മാതൃകയിലുള്ള തൂക്കുപാലമാണ് തകർന്നത്. പരിധിയിലധികം ആളുകൾ കയറിയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.

ropway-1550927385.j

അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ്ജ് പള്ളിയിൽ നിന്നെത്തിയ സണ്‍ഡേ സ്കൂൾ കുട്ടികളും അധ്യാപകരുമടക്കമുള്ള സംഘമാണ് അപകടത്തിൽപെട്ടത്. മിക്കവരുടെയും കാലിനു കൈക്കുമാണ് പൊട്ടലുള്ളത്. പരിക്കേറ്റവരെ ആദ്യം ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെു. ഇവരെ പിന്നീട് അങ്കമാലിയിലേക്ക് മാറ്റി.

ഒരേ സമയം മൂന്നു പേർക്കു മാത്രം കയറുവാൻ അനുവാദമുള്ള തൂക്കുപാലത്തിൽ 30 പേരോളം കയറിയിരുന്നു. സെക്യൂരിറ്റി ഗാർഡിന്‌‍റെ നിർദ്ദേശം വകവയ്ക്കാതെയാണ് ഇവർ പാലത്തിൽ കയറിയതെന്നാണ് വിവരം.ഡിറ്റിപിസി സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നല്കിയ കയര്‍ കൊണ്ട് നിര്‍മ്മിച്ച പാലത്തിലാണ് അപകടമുണ്ടായത്. ഒരാഴ്ച മുൻപ് മാത്രമാണ് തൂക്കു പാലത്തിന്റെ ഉദ്ഘാടനം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+