• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിവസേനെ 1000 രൂപയുടെ ലോട്ടറി, ചൂതാട്ടത്തിന് അടിമ, വൈഗയെ കൊന്നശേഷവും ചൂതാട്ടം; പൊലീസ് കണ്ടെത്തല്‍

Google Oneindia Malayalam News

കൊച്ചി: വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. വൈഗയുടെ മരണത്തിലേക്ക് വഴിവച്ച സനുമോഹന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം ചൂതാട്ടമാണെന്ന് പൊലീസ് പറയുന്നു. ഗോവ ഉള്‍പ്പടെയുള്ള വിവിധ സംഥലങ്ങളില്‍ എത്തി സനു മോഹന്‍ ചൂതാട്ടം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. വിശദാംശങ്ങളിലേക്ക്..

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

മികച്ച വരുമാനം

മികച്ച വരുമാനം

ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുമ്പോള്‍ മികച്ച വരുമാനം നേടിയിരുന്ന ആളാണ് സനു മോഹന്‍. എന്നാല്‍ ചൂതാട്ടത്തിന് അടിമയായിരുന്ന സനു മോഹന്റെ വരുമാനം മുഴുവന്‍ ആ വഴിക്ക് പോകുകയായിരുന്നു. ആയിരം രൂപയ്‌ക്കെങ്കിലും സനു ഒരു ദിവസം ലോട്ടറി എടുക്കും. ലോട്ടറിയുടെ വലിയ ശേഖരം ഫ്‌ളാറ്റില്‍ കണ്ടെത്തിയിരുന്നു.

ഒണ്‍ലൈന്‍ ചൂതാട്ടം

ഒണ്‍ലൈന്‍ ചൂതാട്ടം

കൂടാതെ ഓണ്‍ലൈന്‍ ചൂതാട്ടത്തിലും സനുവിന് വലിയ താല്‍പര്യമായിരുന്നു. ഭാര്യയുടെ സ്‌കൂട്ടറില്‍ നിന്നും ഫ്‌ളാറ്റിനകത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട രേഖഖകള്‍ ലഭിച്ചിരുന്നു. ബിസിനസിനെന്ന് പറഞ്ഞ് പലരില്‍ നിന്നായി വലിയ തുകയും സനു കടം വാങ്ങിയിരുന്നു.

പൊലീസ് കരുതുന്നത്

പൊലീസ് കരുതുന്നത്

ഇങ്ങനെ കടം വാങ്ങിയ തുക മാര്‍ച്ച് 22ന് കുറച്ച് പേര്‍ക്ക് തിരികെ നല്‍കാമെന്ന് സനു അറിയിച്ചിരുന്നു. എന്നാല്‍ ഇത് നല്‍കാനാകാതെ വന്നതോടെ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടെന്നാണ് പൊലീസ് കരുതുന്നത്.

ഫ്‌ളാറ്റ് വിറ്റു

ഫ്‌ളാറ്റ് വിറ്റു

നേരത്തെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഫ്‌ളാറ്റ് സനു മോഹന്‍ വിറ്റിരുന്നു. കൂടാതെ ഭാര്യയുടെ ആഭരണങ്ങള്‍ അവര്‍ അറിയാതെ 11 ലക്ഷം രൂപ വായ്പ്പയും എടുത്തു. ഇങ്ങനെ ലഭിച്ച പണം എന്ത് ചെയ്‌തെന്ന് അറിയില്ല, ഇക്കാര്യവും കണ്ടെത്തേണ്ടതുണ്ട്. വൈഗയുടെ മരണത്തിന് ശേഷം സനു ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.

കാര്‍ വിറ്റ പണം

കാര്‍ വിറ്റ പണം

കൊലപാതകത്തിന് ശേഷം കാര്‍ കോയമ്പത്തൂരില്‍ വിറ്റിരുന്നുയ ഇവിടെ നിന്ന് ലഭിച്ച 50000 രൂപ എ്ത് ചെയ്‌തെന്ന് വ്യക്തമല്ല, ഇതും ചൂതാട്ടം നടത്തിയെന്നാണ് പൊലീസ് കരുതുന്നത്. കുറച്ചു പണം ചെലവാക്കിയെന്നും ബാക്കി പണം പോക്കറ്റടിച്ചെന്നുമാണ് സനു പറഞ്ഞത്. എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.

പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

യുഡിഎഫിന് മലപ്പുറത്ത് 15, കോഴിക്കോട് 5, കൊല്ലം 5; ആകെ 80, 14 ഡിസിസികളുടെ കണക്ക് ഇങ്ങനെയുഡിഎഫിന് മലപ്പുറത്ത് 15, കോഴിക്കോട് 5, കൊല്ലം 5; ആകെ 80, 14 ഡിസിസികളുടെ കണക്ക് ഇങ്ങനെ

കോൺഗ്രസിലേക്ക് ചെറിയാൻ ഫിലിപ്പ് തിരികെ എത്തുമോ? 'ആന്റണിയും ഉമ്മൻചാണ്ടിയും ജേഷ്ഠ സഹോദരന്മാർ'കോൺഗ്രസിലേക്ക് ചെറിയാൻ ഫിലിപ്പ് തിരികെ എത്തുമോ? 'ആന്റണിയും ഉമ്മൻചാണ്ടിയും ജേഷ്ഠ സഹോദരന്മാർ'

പ്രേക്ഷകരും ബിഗ് ബോസ് ഹൗസും ഞെട്ടലില്‍; സൂര്യയെ നോമിനേറ്റ് ചെയ്ത് മണിക്കുട്ടന്‍, ഓപ്പണ്‍ നോമിനേഷന്‍പ്രേക്ഷകരും ബിഗ് ബോസ് ഹൗസും ഞെട്ടലില്‍; സൂര്യയെ നോമിനേറ്റ് ചെയ്ത് മണിക്കുട്ടന്‍, ഓപ്പണ്‍ നോമിനേഷന്‍

വീട്ടിൽ നിന്നുള്ള വീഡിയോ കോളോടെ മണിക്കൂട്ടന് ലൈറ്റ് കത്തി, അനൂപിന്റെ കിളി പോയി; വൈറലായി അശ്വതിയുടെ റിവ്യുവീട്ടിൽ നിന്നുള്ള വീഡിയോ കോളോടെ മണിക്കൂട്ടന് ലൈറ്റ് കത്തി, അനൂപിന്റെ കിളി പോയി; വൈറലായി അശ്വതിയുടെ റിവ്യു

cmsvideo
    Sanu Mohan confesses to throwing Vaiga into river | Oneindia Malayalam
    എം ബി രാജേഷ്
    Know all about
    എം ബി രാജേഷ്

    ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

    English summary
    Vaiga murder Case: Father Sanu Mohan is addicted to gambling
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X