രക്തക്കറ വൈഗയുടേത് തന്നെ; കാറും സ്വര്‍ണവും കണ്ടെടുത്തു; നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്
കൊച്ചി: 13 വയസുകാരി വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സനു മോഹന്‍ കോയമ്പത്തൂരില്‍ വിറ്റ കാറും മകളുടെ ദേഹത്ത് നിന്ന് അഴിച്ചെടുത്ത സ്വര്‍ണവും അന്വേഷണ സംഘം കണ്ടെത്തി. സനുവുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. ഇതോടെ സനു മോഹന്‍ എതിരായ തെളിവുകള്‍ ശക്തമായി.

വൈഗയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. തൃക്കാക്കര സിഐ ധനപാലന്റെ നേതൃത്വത്തിലാണ് കാര്‍ വിറ്റ സ്ഥാപനത്തിലും സ്വര്‍ണം വിറ്റ സ്ഥാപനത്തില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടത്തിയത്. സനുവിന്റെ കാര്‍ മൂന്ന് ലക്ഷം രൂപയ്ക്കാണ് വില്‍പ്പന ഉറപ്പിച്ചിരുന്നത്. എന്നാല്‍ ആഡ്വാന്‍സായി 50000 രൂപ മാത്രമാണ് നല്‍കിയത്. മറ്റ് രേഖകള്‍ നല്കിയ ശേഷം ബാക്കി തുക നല്‍കാമെന്നായിരുന്നു കരാര്‍. കാറിന്റെ സിസി അടച്ചുതീര്ന്നിരുന്നില്ല.
ഇതിന് ശേഷം കോയമ്പത്തൂരിലെ ഒരു ലോഡ്്ജിലാണ് സനു താമസിച്ചത്. വൈഗയില്‍ നിന്ന് അഴിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. തമിഴ്നാട്ടിലെ തെളിവെടുപ്പിന് ശേഷം വ്യാഴാഴ്ച ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സനു മോഹനെ എത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം നാല് ദിവസം കഴിഞ്ഞായിരിക്കും അന്വേഷണ സംഘം മടങ്ങിയെത്തുക.
ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം
അതേസമയം, ഇയാള്‍ കേടായി എന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം സനുവില്‍ നിന്ന് മൊഴിയെടുക്കും. ഇതിനിടെ ഫ്ള്റ്റില് നിന്ന് കണ്ടെത്തിയ രക്തക്കറ വൈഗയുടേതാണെന്ന് പരിശോധന റിപ്പോര്‍ട്ട്. പൊലീസ് സംഘത്തിന് ലഭിച്ച ഡിഎന്‍എ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നിതിനിടെ മൂക്കില്‍ നിന്ന് പൊടിഞ്ഞ രക്തമാണിതെന്നാണ് പൊലീസ് നിഗമനം.
നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications