വൈഗ കൊലക്കേസ്: 10 വയസ്സുകാരിയെ കൊന്നത് അച്ഛൻ തന്നെ; എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി
കൊച്ചി: കൊച്ചിയിൽ പത്ത് വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനാണെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാം കുറ്റവും തെളിഞ്ഞു. ശിക്ഷ വിധിയിൽ വാദം ഉച്ച കഴിഞ്ഞ് നടക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
2023 മാർച്ച് 21 നാണ് പത്ത് വയസ്സുള്ള പെൺകുട്ടിയെ മദ്യം നൽകി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം പ്രതി പുഴയിലേക്ക് എറിഞ്ഞ് കൊന്നത്. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി. കായംകുളത്തെ വീട്ടിൽ നിന്ന് അമ്മാവന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാൾ കൂട്ടുന്നത്. കുട്ടിയുമായി പുറപ്പെട്ട ഇയാൾ ആദ്യം കങ്ങരപ്പടിയിലെ തന്റെ ഫ്ലാറ്റിലേക്കാണ് എത്തിയത്. വഴിയിൽ നിന്ന് വാങ്ങിയ കൊക്കക്കോളയിൽ മദ്യം കലർത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര.

മദ്യ ലഹരിയിലായിരുന്ന പത്ത് വയസ്സുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് റൂമിൽ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വസം മുട്ടിച്ചു. ബോധ രഹിതയായ കുട്ടിയെ ബെഡ്ഷീറ്റിൽ ചുറ്റിയെടുത്ത് കാറിന്റെ പിൻ സീറ്റിലിട്ട് മുട്ടാർ പഴയിലേക്ക് തിരിച്ചു. രാത്രി 10.30 തോടെ കുട്ടിയെ പുഴയിലേക്ക് എറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് കടന്നു.
സംസ്ഥാനം വിട്ട സനു മോഹൻ കോയമ്പത്തൂരിലേക്കാണ് ആദ്യം പോയത്. കുഞ്ഞിന്റെ ശരീരത്തിൽ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കി ആയിരുന്നു ഇയാൾ പോയത്. അത് വിറ്റു കിട്ടുന്ന പണം കൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വർ, മൂകാംമ്പിക തുടങ്ങിയ സ്ഥലങ്ങളിൽ മുങ്ങിനടന്ന സനുവിനെ ഒരു മാസത്തോളം എടുത്താണ് പിടികൂടിയത്.
തെളിവ് ശേഖരണവും കുറ്റപത്രം സമർപ്പിക്കലുമെല്ലാം വേഗത്തിലായി. ഒരു വർഷത്തോളം കേസിന്റെ വിചാരണ നീണ്ടു. 78 സാക്ഷികളെ വിസ്തരിച്ചു. ധൂർത്ത് പിടിച്ച ജീവിതം കൊണ്ട് വരുത്തി വെച്ച കടബാധ്യതയിൽ നിന്ന് രക്ഷപ്പെട്ട് നാടുവിടാൻ തീരുമാനിച്ച സനു മോഹൻ പണം കൊടുക്കാനുള്ള വരെ കബിളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആൾ മാറാട്ടം നടത്തി ജീവിക്കാനിയിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റ സമ്മത മൊഴി എന്നുമാണ് റിപ്പോർട്ട്.












Click it and Unblock the Notifications