വൈക്കം സത്യാഗ്രഹ ശതാബ്ദി; ഇഎംഎസിന് അനർഹ സ്ഥാനം,എംഎൽഎ ആശയെ അവഗണിച്ചത് എന്തിന്; രാഹുൽ മങ്കൂട്ടത്തിൽ
വൈക്കം സത്യാഗ്രഹത്തിൽ ഇ എം എസ് എന്ത് പങ്കാളിത്തം വഹിച്ചതിന്റെ പേരിലാണ് ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയ ചുവർ ചിത്രത്തിൽ അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തിയതെന്ന ചോദ്യവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വത്തിൽ ഇല്ലാതിരുന്ന ഇ എം എസിന് അനർഹമായ സ്ഥാനം കൊടുത്തിട്ടും, ശതാബ്ദി ആഘോഷത്തിൽ വൈക്കം എംഎൽഎ ആശയെ അവഗണിച്ചത് എന്തു കൊണ്ടാണെന്നും രാഹുൽ ചോദിച്ചു.
'പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്ന് ജയിച്ചു വന്ന ആശയ്ക്ക് അവഗണനയും, നമ്പൂതിരിപ്പാടിന് അനർഹ അംഗീകാരവും എന്ന് പറയുമ്പോൾ, വൈക്കം സത്യാഗ്രഹം കഴിഞ്ഞ് വർഷം 100 കഴിഞ്ഞിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടി അയിത്തോച്ചാടനം അംഗീകരിക്കുന്നില്ലെ?', ഫേസ്ബുക്കിൽ രാഹുൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'നമ്പൂതിരിപ്പാടും, ആശയും....വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ നടത്തിയ ഒരു ചുവർ ചിത്രം കണ്ടിരുന്നു. ആ ചുവർ ചിത്രത്തിലെ മുഖം ഇ എം എസ് നമ്പൂതിരിപാടിന്റേതാണ്.1923 ലെ കാക്കിനഡ കോൺഗ്രസ്സ് സമ്മേളനത്തിന്റെ തീരുമാന പ്രകാരം '
മാധവന്റെയും കെ കേളപ്പന്റെയും കെ പി കേശവമേനോന്റെയും മറ്റ് നിരവധി നേതാക്കളുടെയും നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത് 1924 ലാണ്.ഇ എം എസ് നമ്പൂതിരിപ്പാട് ജനിച്ചത് 1909 ലാണ്. അതായത് വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ ഇ എം എസിന്റെ പ്രായം 15 വയസ്സ്! അപ്പോൾ ഇ എം എസ് ഉം വൈക്കം സത്യാഗ്രഹത്തിന്റെ സംഘാടനവുമായി എന്ത് ബന്ധം?
ഇനി ആ പ്രായത്തിൽ ഇ എം എസ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി എന്ന് വാദിച്ചാലും അദ്ദേഹം വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വത്തിൽ എന്ത് പങ്കാളിത്തം വഹിച്ചിട്ടാണ് സർക്കാർ പരസ്യത്തിൽ EMS ചിത്രം പതിച്ചത്?
വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വത്തിൽ ഇല്ലാതിരുന്ന EMS ന് അനർഹമായ സ്ഥാനം കൊടുത്തിട്ടും, ശതാബ്ദി ആഘോഷത്തിൽ വൈക്കം എംഎൽഎ ആശയെ അവഗണിച്ചത് എന്തു കൊണ്ടാണ്?
പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്ന് ജയിച്ചു വന്ന ആശയ്ക്ക് അവഗണനയും, നമ്പൂതിരിപ്പാടിന് അനർഹ അംഗീകാരവും എന്ന് പറയുമ്പോൾ, വൈക്കം സത്യാഗ്രഹം കഴിഞ്ഞ് വർഷം 100 കഴിഞ്ഞിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടി അയിത്തോച്ചാടനം അംഗീകരിക്കുന്നില്ലെ?












Click it and Unblock the Notifications