കാഴ്ച്ച ലഭിക്കും; അടുത്ത വര്‍ഷം ലോകം കാണുമെന്ന് വൈക്കം വിജയലക്ഷ്മി, ഇപ്പോള്‍ വെളിച്ചമൊക്കെ കാണാം
വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് സംഗീത ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ച്ച ശക്തിയില്ലാതിരുന്ന വിജയലക്ഷി അകകണ്ണാലെയാണ് ഇതുവരെ ഈ ലോകം കണ്ടതെങ്കില്‍ അടുത്ത വര്‍ഷത്തോടെ തനിക്ക് ഈ ലോകത്തെ നേരില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍.
ഈ മാസം വിവാഹം നടക്കാനിരിക്കെയാണ് ജീവിതത്തിലേക്ക് കടന്നെത്തുന്ന രണ്ടാമത്തെ ശുഭവാര്ത്തയെക്കുറിച്ച് വൈക്കം വിജയലക്ഷ്മി വ്യക്തമാക്കിയത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

ലോകം കാണാന്‍ കഴിയും
2019 ല്‍ നേതൃ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ തനിക്ക് ലോകം കാണാന്‍ കഴിയുമെന്നും വിജയലക്ഷ്മി വ്യക്തമാക്കി. ഒരു ചാനല്‍ പരിപാടിക്കിടേയാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്.

വെളിച്ചമൊക്കെ കാണാം
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറെ കണ്ടിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ പുതിയ ചികിത്സാ രീതികളൊക്കെ വരുന്നുണ്ട്. ഇപ്പോള്‍ എന്നിക്ക് നല്ല മാറ്റം തോന്നുണ്ട്. വെളിച്ചമൊക്കെ കാണമെനിക്കെന്ന് വിജയ ലക്ഷ്മി വ്യക്തമാക്കി.

നല്ലമനസ്സിന്റെ ഉടമയാണ്
പ്രതിശ്രുത വരന് അനുപിനേക്കുറിച്ചും വിജയലക്ഷ്മി വാചാലയായി. നല്ലമനസ്സിന്റെ ഉടമയാണ് അദ്ദേഹം. നല്ല പെരുമാറ്റമാണ്. ഞങ്ങള്‍ തമ്മില്‍ നല്ല മനപ്പൊരുത്തമാണ്, ഒരേ സ്വഭാവക്കാരുമാണ്, പാട്ടും തമാശയുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമാണ്.

ചേട്ടന് നന്നായി അനുകരിച്ചു
പാട്ടും തമാശയുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. നിരവധി സിനിമാ താരങ്ങളെ അനുകരിക്കുന്നത് കേട്ടിട്ടുണ്ട്. എന്റെ ശ്ബദവും ചിരിയുമെല്ലാം ചേട്ടന് നന്നായി അനുകരിച്ചു. എന്റെ പാട്ടും മിമിക്രിയും ഗായത്രിവീണയുമെല്ലാം അനൂപിന് ഇഷ്ടമാണ്.

ഒക്ടോബര്‍ 22 നാണ്
ശബ്ദം ശ്രദ്ധിക്കണമെന്നൊക്കെ പറയും. ഒന്നിനേക്കുറിച്ചും വിഷമിക്കേണ്ട എന്നുപറയും 365 ദിവസവും ഹാപ്പിയായി അടിച്ചുപൊളിച്ചിരിക്ക് എന്നൊക്കെ പറയുമെന്ന് വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 22 നാണ് വിജയലക്ഷ്മിയുടേയും അനൂപിന്റേയും വിവാഹം.

മിമിക്രി കലാകാരന്
പാലാ പുലിയന്നൂര്‍ കൊച്ചൊഴുകിയില്‍ നാരായണന് നായരുടേയും ലൈലാ കുമാരിയുടേയും മകനായ അനൂപ് ആണ് വിജയലക്ഷ്മിക്ക് കൂട്ടായി എത്തുന്നത്. ഇന്റീരിയര്‍ ഡെക്കറേഷന് കോണ്ട്രാക്റ്ററും മിമിക്രി കലാകാരനുമാണ് അനൂപ്.

വിജയലക്ഷ്മിയുടെ സംഗീതം
വിജയലക്ഷ്മിയുടെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനത്തിന് പിന്നിലെന്നും അനൂപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തേ
നേരത്തേ തൃശ്ശൂര്‍ സ്വദേശിയായ സന്തോഷുമായി വിജയലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2017 മാര്‍ച്ച് 25 നായിരുന്നു വിവാഹം തിരുമാനിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും ഗായിക പിന്മാറുകയായിരുന്നു.

വിവാഹത്തില്‍ നിന്ന് പിന്മാറിയത്
കല്യാണത്തിന് മുന്‍പ് വച്ച വ്യവസ്ഥകളില്‍ നിന്ന് സന്തോഷ് വ്യതിചലിച്ചതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്. വിവാഹശേഷം സംഗീത പരിപാടി നടത്താതെ സംഗീത അധ്യാപികയായി ജോലി നോക്കിയാല്‍ മാത്രം മതിയെന്നും സന്തോഷ് പറഞ്ഞു

വാശിപിടിച്ചു
കൂടാതെ വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് വാക്ക് തന്നിട്ടും പിന്നീട് സന്തോഷിന്റെ ബന്ധുവീട്ടില്‍ താമസിക്കണമെന്ന് വാശിപിടിച്ചെന്നും ഗായിക പറഞ്ഞു. ഇതോടെ വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications