• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്

കൊച്ചി: മലയാളികള്‍ക്ക് ഒട്ടേറെ മധുരമായ ഗാനങ്ങള്‍ സമ്മാനിച്ച അതുല്യ പ്രതിഭയാണ് വൈക്കം വിജയലക്ഷ്മി. പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഏതാനും ദിവസങ്ങളായി വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന കുറിപ്പുകള്‍ അല്‍പ്പം ദുഃഖം കലര്‍ന്നതാണ്. ഇതോടെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.

ഇത്തരം പോസ്റ്റുകള്‍ ഇടാനുള്ള കാരണം എന്താണ് എന്ന് മനസിലാകുന്നില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാമോ എന്നും ആരാധകര്‍ ചോദിക്കുന്നു. യാതൊരു കുഴപ്പവുമില്ലെന്നും മകള്‍ സുഖമായിരിക്കുന്നു എന്നും വിജയലക്ഷ്മിയുടെ പിതാവ് വി മുരളീധരന്‍ പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്

ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്

കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്‌നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല- എന്ന ഒരു വാചകമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. സ്‌നേഹം യാചിച്ചു വാങ്ങരുത്. അത് നിലനില്‍ക്കില്ല. സ്ഥാനമില്ലെന്ന് അറിഞ്ഞാല്‍ മൗനമായി പിന്‍വാങ്ങണം- തുടങ്ങിയ കുറിപ്പുകളും ചര്‍ച്ചയ്ക്ക് ഇടയാക്കി.

എന്തു പറ്റി

എന്തു പറ്റി

എന്താണ് വൈക്കം വിജയലക്ഷ്മി നേരിടുന്ന പ്രയാസം എന്ന് അറിയാന്‍ ആരാധകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാണോ. ദാമ്പത്യ പ്രശ്‌നങ്ങളുണ്ടോ... തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നു. അവരുമായി ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ആകാംക്ഷ ജനിപ്പിച്ചു.

വീട്ടില്‍ സുഖമായിരിക്കുന്നു

വീട്ടില്‍ സുഖമായിരിക്കുന്നു

കുറച്ചുനാളായി വിജയലക്ഷ്മിയെ കുറിച്ച് വിവരമില്ല എന്നാണ് ചില അടുപ്പക്കാരുടെ പ്രതികരണം. എന്നാല്‍ പിതാവ് മുരളീധരന്‍ വിഷയത്തില്‍ പ്രതികരിച്ചു. മകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും വീട്ടില്‍ സുഖമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കൊറോണയും ലോക്ക്ഡൗണും കാരണം പരിപാടികളില്ലാത്തതിനാലാണ് പൊതുരംഗത്ത് കാണാത്തതെന്നും പിതാവ് വിശദീകരിച്ചു. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പിന്തുണയുമായി കുടുംബം

പിന്തുണയുമായി കുടുംബം

മിമിക്രി കലാകാരനായ അനൂപ് ആണ് വൈക്കം വിജയലക്ഷ്മിയുടെ ഭര്‍ത്താവ്. വിജയലക്ഷ്മിക്ക് സംഗീത ജീവിതത്തില്‍ ഏറെ പിന്തുണ നല്‍കിയിരുന്നവരാണ് മാതാപിതാക്കള്‍. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ സംഗീത പ്രമേികളുടെ മനസില്‍ ഇടം നേടിയ വിജയലക്ഷ്മിയെ തേടി ഒട്ടേറെ പുരസ്‌കാരങ്ങളും തേടിയെത്തിയിരുന്നു.

ബിജെപിക്ക് മുട്ടന്‍ പണി കൊടുക്കാന്‍ മഹാസഖ്യം; എല്‍ജെപിയെ പിന്തുണയ്ക്കും, രഹസ്യനീക്കം

cmsvideo
  പുറം ലോകം കാണാൻ ഇനി മാസങ്ങൽ മാത്രം | Oneindia Malayalam

  അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

  English summary
  Vaikom Vijayalaksmi is happy; Father response to Rumor about singer's Face book post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X