Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോണിനെ കാണാന്‍ പോയപ്പോള്‍ കേരളം നിലവാരമില്ലാത്ത നാടായെന്ന്... സരിതയെ കാണാന്‍ പോയപ്പോഴോ?

തൃശൂര്‍: സണ്ണി ലിയോണ്‍ കേരളത്തിലെത്തിയതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഞെട്ടിപ്പിക്കുന്ന ജനസഞ്ചയം ആയിരുന്നു കൊച്ചി എംജി റോഡില്‍ സണ്ണി ലിയോണിനെ ഒരുനോക്ക് കാണാന്‍ വേണ്ടി എത്തിയിരുന്നത്.

എന്നാല്‍ ഇതിലെ പല രീതിയില്‍ ആണ് ആളുകള്‍ കാണുന്നത്. സണ്ണി ലിയോണിനെ കാണാന്‍ പതിനായിരങ്ങള്‍ എത്തിയത് കേരളം നിലവാരമില്ലാത്ത നാടായി മാറിയെന്ന് തെളിയിക്കുന്നുവെന്നാണ് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പറഞ്ഞത്.

എന്നാല്‍ സാഹിത്യകാര്‍ക്ക് പോലും ഇക്കാര്യത്തില്‍ ഏകാഭിപ്രായം ഇല്ല എന്നതാണ് സത്യം.

സണ്ണി ലിയോണ്‍ എത്തിയത്

സണ്ണി ലിയോണ്‍ എത്തിയത്

കൊച്ചിയില്‍ ഫോണ്‍4 എന്ന സ്ഥാപനത്തിന്റെ ഷോറൂം ഉദ്ഘാടനത്തിലാണ് സണ്ണി ലിയോണ്‍ എത്തിയത്. വലിയ പബ്ലിസിറ്റിയാണ് ഇതുവഴി സ്ഥാപനത്തിന് ലഭിച്ചത്.

ഞെട്ടിപ്പിച്ച ആള്‍ക്കൂട്ടം

ഞെട്ടിപ്പിച്ച ആള്‍ക്കൂട്ടം

സണ്ണി ലിയോണിനെ പോലും ഞെട്ടിപ്പിക്കുന്ന ആള്‍ക്കൂട്ടം ആയിരുന്നു കൊച്ചി എംജി റോഡില്‍ എത്തിയത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

നിലവാരമില്ലാത്ത നാട്

നിലവാരമില്ലാത്ത നാട്

സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയിലെത്തിയ പതിനായിരക്കണക്കിന് ആളുകള്‍ കേരളം നിലവാരമില്ലാത്ത നാടായി എന്ന് തെളിയിക്കുന്നു എന്നാണ് വൈശാഖന്‍ പറഞ്ഞത്. കുടുംബശ്രീ കലാശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുസ്‌മേഷ് ചന്ദ്രോത്ത് പറഞ്ഞത്

സുസ്‌മേഷ് ചന്ദ്രോത്ത് പറഞ്ഞത്

എന്നാല്‍ മറ്റൊരു എഴുത്തുകാരന്‍ ആയ സുസ്‌മേഷ് ചന്ദ്രോത്ത് പറഞ്ഞത് മറ്റൊരു അഭിപ്രായം ആയിരുന്നു. താന്‍ എക്കാലത്തും ഒരു സണ്ണി ലിയോണ്‍ ഫാന്‍ ആണ് എന്നായിരുന്നു അത്.

നിലവാരത്തകര്‍ച്ചയോ

നിലവാരത്തകര്‍ച്ചയോ

സോളാര്‍ കേസില്‍ അറസ്റ്റിലായ സരിത എസ് നായരെ കാണാനും ഇതുപോലെയുള്ള ആള്‍ക്കൂട്ടങ്ങള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉണ്ടായിരുന്നു. അന്ന് കേരളത്തിന്റെ നിലവാരത്തെ സംബന്ധിച്ച് പക്ഷേ അധികമാരും പറഞ്ഞിരുന്നില്ല എന്നതാണ് സത്യം.

സദാചാര മുഖംമൂടി

സദാചാര മുഖംമൂടി

സണ്ണി ലിയോണ്‍ കേരളത്തിലെത്തിയപ്പോള്‍ അവിടെയെത്തിയവര്‍ സദാചാര മുഖംമൂടി അഴിച്ചുവച്ചവരായിരുന്നു എന്നതാണ് സത്യം. അക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്ന കാര്യം മറക്കാനാവില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+