കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ മുസ്ലീമില്ല ഹിന്ദുവില്ല, ഷെബീറിന്‍റെ മരണത്തില്‍ ആ അന്പലം അടഞ്ഞ് കിടന്നത് 2 ദിവസം

  • By ജാനകി
Google Oneindia Malayalam News

വക്കം: വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമം നടന്നിരുന്നു. മനുഷ്യത്വം മരവിച്ച ഒരു കൊലപാതകമായിരുന്നു അതെങ്കിലും പ്രതികളുടെ മതത്തെച്ചൊല്ലി അത്തരം മുതലെടുപ്പുകളിലേയ്ക്ക് ചിലര്‍ നീങ്ങിയിരുന്നു. എന്നാല്‍ ഇത്തരം ശ്രമങ്ങളെയെല്ലാം തോല്‍പ്പിയ്ക്കുകയാണ് വക്കത്തെ സാധാരണക്കാരായ മനുഷ്യര്‍.

രണ്ട് വര്‍ഷത്തിലേറെയായി കൊല്ലപ്പെട്ട ഷെബീര്‍ ഉത്സവകമ്മിറ്റി എക്‌സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ച വക്കം പുത്തന്‍നട ദേവേശ്വരം അമ്പലത്തിലെ കമ്മിറ്റി അംഗങ്ങളാണ്മ തമൈത്രിയുടെ പുതിയ പാത കാട്ടിയത്. ഷെബീറിന്റെ മരണത്തെത്തുടര്‍ന്ന് രണ്ട് ദിവസം ക്ഷേത്രം അടച്ച് നിത്യ പൂജ ഒഴിവാക്കി.

ഇത്തവണത്തെ ഉത്സവത്തില്‍ നടത്തുന്ന സമൂഹസദ്യയ്ക്ക് വേണ്ട വിറക് പോലും മുന്‍കൂട്ടി എത്തിച്ചത് ഷെബീറായിരുന്നു. എല്ലാക്കാര്യത്തിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഷെബീറിന്റെ മരണം ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. അതിനാല്‍ തന്നെ ഇത്തവണത്തെ ഉത്സവത്തിന് ആഢംബരങ്ങള്‍ ഒന്നും തന്നെ വേണ്ടെന്ന് തീരുമാനിയ്ക്കുകയും ചെയ്തു. ഷെബീറിന്റെ മരണത്തിന് ഇതൊന്നും പകരമാകില്ലെങ്കിലും വര്‍ഗീയ മുതലെടുപ്പുകള്‍ നടത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് മേല്‍ ജനങ്ങള്‍ നടത്തുന്ന ഈ ചെറുത്ത് നില്‍പ്പ് സ്വാഗതാര്‍ഹം തന്നെ.

മതമല്ല...മനുഷ്യത്വം

മതമല്ല...മനുഷ്യത്വം


ക്ഷേത്രസമിതിയിലെ എക്‌സിക്യൂട്ടീവ് അംഗമാണ് ഷെമീര്‍. ഷെബീറിന്റെ മരണത്തെത്തുടര്‍ന്ന് നിത്യപൂജ പോലും ഒഴിവാക്കി അമ്പലം അടച്ചിട്ടത് രണ്ട് ദിവസം

അവനായിരുന്നു

അവനായിരുന്നു

അമ്പലത്തിലെ ഉത്സവത്തിന്റെ നടത്തിപ്പുകാരില്‍ മുമ്പില്‍ ഉണ്ടാകുമായിരുന്നു ആ ചെറുപ്പക്കാരന്‍. ഇത്തവണയും വളരെ നേരത്തെ തന്നെ സമൂഹ സദ്യയ്ക്ക് വേണ്ട വിറകും മറ്റു സാധനങ്ങളും അവന്‍ എത്തിച്ചിരുന്നു

അവനില്ലാതെ....

അവനില്ലാതെ....

അവനില്ലാത്ത ഉത്സവം നാട്ടുകാര്‍ക്ക് സങ്കല്‍പ്പിയ്ക്കാനാവില്ല. അതിനാല്‍ തന്നെ ആഢംബരങ്ങളെല്ലാം ഒഴിവാക്കി

മതം പറഞ്ഞ് നിങ്ങള്‍

മതം പറഞ്ഞ് നിങ്ങള്‍

വക്കത്തെ കൊലപാതകത്തില്‍ വര്‍ഗീയ മുതലെടുപ്പുകള്‍ നടത്താനുള്ള ശ്രമം തുടക്കത്തിലേ പ്രകടമായിരുന്നു

അവനായിരുന്നു

അവനായിരുന്നു

അമ്പലത്തിലെ ഉത്സവത്തിന്റെ നടത്തിപ്പുകാരില്‍ മുമ്പില്‍ ഉണ്ടാകുമായിരുന്നു ആ ചെറുപ്പക്കാരന്‍. ഇത്തവണയും വളരെ നേരത്തെ തന്നെ സമൂഹ സദ്യയ്ക്ക് വേണ്ട വിറകും മറ്റു സാധനങ്ങളും അവന്‍ എത്തിച്ചിരുന്നു

തര്‍ക്കം

തര്‍ക്കം

ഒരു വര്‍ഷം മുമ്പ് ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കങ്ങളാണ് ഷെമീറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

English summary
Vakkom Murder; Temple closed for two days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X