കാര്‍ത്തികേയനും സുധീരനും എതിരെ വക്കം
തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയനും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും എതിരെ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്. സ്പീക്കര്‍ സ്ഥാനം രാജിവക്കാന്‍ ജി കാര്ത്തികേയന് സന്നദ്ധത അറിയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ത്തികേയന്റെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് വക്കം പറയുന്നത്. സ്പീക്കര്‍ സ്ഥാനത്തിരുന്നുകൊണ്ടും മണ്ഡലത്തിന്റെ വികസനം നോക്കാനാകും. പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കുവാനും കഴിയും എന്നാണ് വക്കം പറയുന്നത്. ഇത് രണ്ടും താന്‍ ചെയ്തിട്ടുണ്ടെന്നാണ് വക്കം അവകാശപ്പെടുന്നത്.

സ്പീക്കര്‍ സ്ഥാനം രാജി വച്ചാലും മന്ത്രിസഭയില്‍ കാര്‍ത്തികേയനെ ഉള്‍പ്പെടുത്തില്ല. കാര്ത്തികേയന് രജി സന്നദ്ധത അറിയിക്കുന്നതിന് മുമ്പ് തന്നെ മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുത്തിരുന്നു. കാര്‍ത്തികേയനെ കണ്ടിട്ടല്ല മുഖ്യമന്ത്രി പുന:സംഘടനെകുറിച്ച് ആലോചിച്ചതെന്നും വക്കം പറയുന്നു. സംഘടനയുടെ ഔദ്യോഗിക നേതൃത്വത്തിലേക്ക് കാര്ത്തികേയന് വരാനാകില്ലെന്നും വക്കം പുരുഷോത്തമന് പറഞ്ഞു.
ബാര്‍ വിഷയത്തില്‍ വിഎം സുധീരനെതിരേയും വക്കം ആഞ്ഞടിക്കുന്നുണ്ട്. താന്‍ എക്സൈസ് മന്ത്രി ആയിരുന്നെങ്കിലും ബാറുകളെല്ലാം നേരേേത്ത തുറന്നിരുന്നുവെന്ന് വക്കം പറയുന്നു. ബാര്‍ തര്‍ക്കത്തില്‍ ആരുടേയും പിടിവാശി അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആദര്‍ശം കൊണ്ട് മാത്രം സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും വക്കം പുരുഷോത്തമന് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് വക്കത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications