കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തികേയനും സുധീരനും എതിരെ വക്കം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയനും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും എതിരെ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. സ്പീക്കര്‍ സ്ഥാനം രാജിവക്കാന്‍ ജി കാര്‍ത്തികേയന്‍ സന്നദ്ധത അറിയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ത്തികേയന്റെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് വക്കം പറയുന്നത്. സ്പീക്കര്‍ സ്ഥാനത്തിരുന്നുകൊണ്ടും മണ്ഡലത്തിന്റെ വികസനം നോക്കാനാകും. പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കുവാനും കഴിയും എന്നാണ് വക്കം പറയുന്നത്. ഇത് രണ്ടും താന്‍ ചെയ്തിട്ടുണ്ടെന്നാണ് വക്കം അവകാശപ്പെടുന്നത്.

Vakkom Purushothaman

സ്പീക്കര്‍ സ്ഥാനം രാജി വച്ചാലും മന്ത്രിസഭയില്‍ കാര്‍ത്തികേയനെ ഉള്‍പ്പെടുത്തില്ല. കാര്‍ത്തികേയന്‍ രജി സന്നദ്ധത അറിയിക്കുന്നതിന് മുമ്പ് തന്നെ മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുത്തിരുന്നു. കാര്‍ത്തികേയനെ കണ്ടിട്ടല്ല മുഖ്യമന്ത്രി പുന:സംഘടനെകുറിച്ച് ആലോചിച്ചതെന്നും വക്കം പറയുന്നു. സംഘടനയുടെ ഔദ്യോഗിക നേതൃത്വത്തിലേക്ക് കാര്‍ത്തികേയന് വരാനാകില്ലെന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു.

ബാര്‍ വിഷയത്തില്‍ വിഎം സുധീരനെതിരേയും വക്കം ആഞ്ഞടിക്കുന്നുണ്ട്. താന്‍ എക്‌സൈസ് മന്ത്രി ആയിരുന്നെങ്കിലും ബാറുകളെല്ലാം നേരേേത്ത തുറന്നിരുന്നുവെന്ന് വക്കം പറയുന്നു. ബാര്‍ തര്‍ക്കത്തില്‍ ആരുടേയും പിടിവാശി അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആദര്‍ശം കൊണ്ട് മാത്രം സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വക്കത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍.

English summary
Vakkom Purushothaman against Karthikeyan and VM Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X