വക്കം പുരുഷോത്തമന്‍ രാജിക്ക്, മോദിയെ പേടിച്ചിട്ടോ...?
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ ഉടന്‍ രാജിക്ക്. ജൂലായ് 11 വെള്ളിയാഴ്ച രാജിക്കത്ത് രാഷ്ട്രപതിക്ക് ഫാക്‌സ് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മിസോറാം ഗവര്‍ണര്‍ ആയിരുന്ന വക്കം പുരുഷോത്തമനെ മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നാഗാലാന്റിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വക്കം പറയുന്നത്. തന്നോട് ആരും രാജിവക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു.

രാജ് ഭവന് മുന്നില്‍ പോലും ബോംബ് പൊട്ടുന്ന സ്ഥലമാണ് നാഗാലാന്റ് എന്ന് വക്കം പുരുഷോത്തമന് നന്നായി അറിയാം. അക്കാര്യം അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ അത് പേടിച്ചിട്ടില്ല രാജിവക്കുന്നതെന്നാണ് വക്കത്തിന്റെ ഭാഷ്യം. തന്നോട് ചോദിക്കാതെ സ്ഥലം മാറ്റിയതിലുള്ള പ്രതിഷേധമാണത്രെ രാജി തീരുമാനത്തിലൂടെ പ്രകടമാക്കുന്നത്.
എന്തായും വക്കത്തിന്റെ രാജി നരേന്ദ്ര മോദിക്ക് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാക്കും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ എങ്ങനെ പുകച്ച് പുറത്ത് ചാടിക്കുമെന്ന ചിന്തയിലാണല്ലോ ഇപ്പോള്‍ മോദിയും കൂട്ടരും. ഗവര്‍ണര്‍മാരുടെ കൂട്ടത്തില്‍ ഒരാള്‍ കുറഞ്ഞു എന്ന് കരുതാം.
ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞാലും രാഷ്ട്രീയ വനവാസത്തിനൊന്നും തന്നെ കിട്ടില്ലെന്ന് വക്കം വ്യക്തമാക്കി. സജീവ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരും. എന്നാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും വക്കം പറയുന്നു












Click it and Unblock the Notifications