കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണ പിള്ളയെ വിടില്ല; വാളകം കേസ് അങ്ങിനെ അവസാനിക്കരുത്, ഭാര്യ കോടതിയില്‍!

  • By Akshay
Google Oneindia Malayalam News

കൊച്ചി: ആര്‍ ബാലകൃഷ്ണ പിള്ള പ്രതിയായിട്ടുള്ള വാളകം കേസ് അവസാനിപ്പിച്ച സിബിഐക്കെതിരെ പരിക്കേറ്റ കൃഷ്ണകുമാറിന്റെ ഭാര്യ കോടതിയില്‍. കോടതിയില്‍ സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് സ്വാകരിക്കണമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പായി കോടതിയില്‍ നിന്ന് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനായ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത കോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് കേസ് ഏപ്രില്‍ 27ന് വീണ്ടും പരിഗണിക്കും.

 വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്

വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്

അധ്യാപകന്റെ ശരീരത്തിലേറ്റ മുറിവുകള്‍ മുകളില്‍ നിന്ന് വീഴുമ്പോഴോ പെട്ടെന്ന് വാഹനം തള്ളിക്കയറുമ്പോഴോ ഉണ്ടാകുന്നതാണെന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് പരിക്കേറ്റത് വാഹനാപകടത്തിലാണെന്ന നിരീക്ഷണത്തോടെ സിബിഐ അന്വേഷണം അവസാനിപ്പിച്ചത്.

 40ല്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തു

40ല്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തു

സിബിഐ അന്വേഷണം ആരംഭിച്ച ശേഷം 40ല്‍പ്പരം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ തന്നെ പത്തു പേരെ മാത്രമാണ് കൂടുതല്‍ വിവര ശേഖരണത്തിനായി അവസാന ഘട്ടം വരെ നിലനിര്‍ത്തിയത്.

 ചോദ്യം ചെയ്തവരെല്ലാം ആര്‍ ബാലകൃഷ്ണപിള്ളയുമായി അടുത്ത ബന്ധമുള്ളവര്‍

ചോദ്യം ചെയ്തവരെല്ലാം ആര്‍ ബാലകൃഷ്ണപിള്ളയുമായി അടുത്ത ബന്ധമുള്ളവര്‍

ചോദ്യം ചെയ്തവരെല്ലാം തന്നെ സ്‌കൂള്‍ മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ളയുമായി അടുത്തു ബന്ധമുള്ള അധ്യാപകരും അനധ്യാപകരുമാണ്.

 എംഎല്‍എ ജംഗ്ഷന് സമീപം

എംഎല്‍എ ജംഗ്ഷന് സമീപം

2011 സെപ്റ്റംബര്‍ 27 നാണ് വാളകം സംഭവം നടന്നത്. രാത്രി പത്ത് മണിയോടെ വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ എംഎല്‍എ ജംഗ്ഷന് സമീപം പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അന്വേഷണം എങ്ങുമെത്തിയില്ല

അന്വേഷണം എങ്ങുമെത്തിയില്ല

വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് പരുക്കേറ്റത് സംബന്ധിച്ച് പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസ് സി ബി ഐക്ക് വിടാനുള്ള തീരുമാനമുണ്ടായത്.

 മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റി

മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റി

അധ്യാപകനെ ആരോ ആക്രമിക്കുകയും മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റുകയും ചെയ്തു എന്നായിരുന്നു ആദ്യം ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍ അധ്യാപകന് കാറിടിച്ച് പരുക്കേല്‍ക്കുകയായിരുന്നു എന്നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

 അച്ഛനും മകനും

അച്ഛനും മകനും

വാളകം കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ബി ഗണേശ് കുമാറിനെതിരെയും പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഗാലറികളെ ആരവത്തില്‍ മുഴക്കിയ സച്ചിന്‍ ഇന്ന് തിയറ്ററുകളില്‍ ആവേശ കടലാവും!!!കൂടുതല്‍ വായിക്കാം

നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?കൂടുതല്‍ വായിക്കാം

English summary
Valkam case; Krishna Kumar's wife in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X