കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണപിള്ളയുടെ പകപോക്കല്‍; വാളകം കേസിലെ അധ്യാപകന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

കൊല്ലം: ബിഎഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് വാളകത്ത് ആക്രമിക്കപെട്ട അധ്യാപകന്‍ ആര്‍ കൃഷ്ണകുമാറിനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ മാനേജരായ ആര്‍ ബാലകൃഷ്ണപിള്ളയാണ് അധ്യാപകനെതിരെ നടപടി എടുത്തത്.

അധികാരത്തിലെത്തിയതിന് ശേഷം മാനേജ്‌മെന്റിന്റെ പേരില്‍ ബാലകൃഷ്ണപിളഅള തങ്ങളെ വേട്ടയാടുകയാണെന്ന് അധ്യാപകന്റെ കുടുംബം ആരോപിച്ചു. ജൂണ്‍ രണ്ടിനാണ് വാളകം ആര്‍വിവിഎച്ച്എസ്എസിലെ അധ്യാപകനായ കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

R Balakrishna Pillai

ഒറീസയിലെ ഉത്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൃഷ്ണകുമാര്‍ നേടിയ ബിഎഡ് കേരളത്തില്‍ അംഗീകരിക്കില്ലെന്നാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ മാനേജ്‌മെന്റ് ചൂണ്ടികാണിച്ചിരിക്കുന്നത്. എന്നാല്‍ 2011ല്‍ കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ഡിഇഒ കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചിരുന്നു.

സര്‍ട്ടിഫിക്കറ്റിന് അംഗീകീരമുണ്ടെന്ന് ഡിഇഒ അന്ന് കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ അംഗീകാരമില്ലെന്ന് പറഞ്ഞ് പുറത്താക്കിയത് ബാലകൃഷ്ണപിള്ളയുടെ പകപോക്കലാണെന്ന് ആര്‍ കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ പറഞ്ഞു. 2011 സെപ്തംബര്‍ 27നാണ് അധ്യാപകനായ കൃഷ്ണകുമാര്‍ കൊട്ടാരക്കരയ്ക്ക് സമീപം വാളകത്ത് വെച്ച് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.

കൃഷ്ണകുമാറിനെ ആക്രമിച്ചത് ബാലകൃഷ്ണപിള്ളയുടെ ഗുണ്ടകളാമെന്ന് അതേ സ്‌കൂളിലെ അധ്യാപിക കൂടിയായ കൃഷ്ണകുമാറിന്റെ ഭാര്യ കെആര്‍ ഗീത അന്ന് തന്നെ ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കിയ ഗീതയെ പ്രധാനാധ്യാപികയായി തിരച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അത് പാലിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

English summary
Valakom incident; Krishnakumar suspended from school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X