Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്യാസ് ഏജന്‍സി ഉടമയെ കൊന്നതിന് പിന്നില്‍ ഭാര്യ? ആണ്‍സുഹൃത്തിന് ക്വട്ടേഷന്‍ നല്‍കി കൊലപാതകം?

മലപ്പുറം: വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റിലായി. വിനോദിന്റെ കുടുംബ സുഹൃത്തായ യൂസഫ് ആണ് കൊച്ചിയില്‍ അറസ്റ്റിലായത് . കൊലപാതകത്തില്‍ വിനോദിന്റെ ഭാര്യ ജ്യോതിയ്ക്ക് വ്യക്തമായ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു . ജ്യോതിയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യതയുണ്ടാകൂ .

കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വിനോദിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയും ഉണ്ട് , സ്ത്രീ രണ്ടാമതും ഗര്‍ഭിണിയായി. സ്വത്ത് വീതം വയ്ക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ജ്യോതി ഭയപ്പെട്ടിരുന്നു . തുടര്‍ന്ന് കൊച്ചിയില്‍ വച്ച് പരിചയപ്പെട്ട യൂസഫിനെ ജ്യോതി വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു .

Blood

ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞാണ് ജ്യോതി യൂസഫിനെക്കൊണ്ട് കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. തലങ്ങും വിലങ്ങും 28 വെട്ടേറ്റാണ് 54കാരാനായ വിനോദ് കൊല്ലപ്പെടുന്നത് . ജ്യോതിയ്ക്കാകട്ടേ വെറും നിസാര പരിക്കുകളെയുണ്ടായിരുന്നുള്ളൂ. കൊലപാതകം നടന്ന് ഒന്‍പത് മണിയ്ക്കൂറിന് ശേഷമാണ് പുറംലോകം വിവരം അറിയുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+