Get Updates
Get notified of breaking news, exclusive insights, and must-see stories!

'നരാധമന്‍മാര്‍ക്ക് വിടുവേല ചെയ്യുന്ന ഭരണക്കാര്‍ക്ക് ചങ്ക് പത്തുണ്ടായിട്ടും കാര്യമില്ല'

തിരുവനന്തപുരം: വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എംപി നേതാവ് കെകെ രമ. എട്ടും,പതിനൊന്നും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നുകെട്ടിത്തൂക്കിയ പ്രതികള്‍ നിയമത്തിന്‍റെ കൈകളില്‍ നിന്ന് അനായാസം രക്ഷപ്പെട്ട വിധിയുടെ ഞെട്ടലില്‍ നില്‍ക്കുകയാണ് കേരളം.

പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ തന്നെ തുറന്നുപറഞ്ഞതിന്‍റെ വാര്‍ത്തകള്‍ വെളിപ്പെട്ടിരിക്കെ ഈ ദളിത് ബാല പീഡനഹത്യയുടെ ചോരക്കറ സംസ്ഥാനത്ത് ആഭ്യന്തരം ഭരിക്കുന്നവരുടേയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് ഭരിക്കുന്നവരുടേയും കൈകളില്‍ പുരണ്ടിരിക്കുന്നുവെന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കുന്നുവെന്ന് കെകെ രമ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രമയുടെ വിമര്‍ശനം . പോസ്റ്റ് വായിക്കാം

 pinarayichild-

വാളയാര്‍., കേരളം ഭയക്കുന്നു., ലജ്ജിക്കുന്നു..
എട്ടും,പതിനൊന്നും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നുകെട്ടിത്തൂക്കിയ പ്രതികള്‍ നിയമത്തിന്‍റെ കൈകളില്‍ നിന്ന് അനായാസം രക്ഷപ്പെട്ട വിധിയുടെ ഞെട്ടലില്‍ നില്‍ക്കുകയാണ് കേരളം. പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ തന്നെ തുറന്നുപറഞ്ഞതിന്‍റെ വാര്‍ത്തകള്‍ വെളിപ്പെട്ടിരിക്കെ ഈ ദളിത് ബാല പീഡനഹത്യയുടെ ചോരക്കറ സംസ്ഥാനത്ത് ആഭ്യന്തരം ഭരിക്കുന്നവരുടേയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് ഭരിക്കുന്നവരുടേയും കൈകളില്‍ പുരണ്ടിരിക്കുന്നുവെന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കുന്നു.

എന്തുമാത്രം ഭയാനകമാണിത്?! സഹോദരിമാരായ രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ മാസങ്ങളുടെ ഇടവേളകളില്‍ ദുരൂഹമായി കൊല്ലപ്പെടുക, ഇരുവരും ക്രൂരമായ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയിക്കപ്പെടുക, അത്തരമൊരു കേസില്‍ പ്രതികളെ കൃത്യമായി കണ്ടെത്തി, തെളിവുകള്‍ കൃത്യമായി കോടതി മുമ്പാകെ ഹാജരാക്കി ശിക്ഷയുറപ്പിക്കാന്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ലയെന്നത് തീര്‍ച്ചയായും പെണ്‍വേട്ടക്കാര്‍ക്ക് കുടപിടിക്കുന്ന ആഭ്യന്തരവകുപ്പിന്‍റെ തനിനിറം തന്നെയാണ് വെളിപ്പെടുത്തുന്നത്.

കുരുന്നുകളെ പിച്ചിച്ചീന്തി കൊന്നുകെട്ടിത്തൂക്കുന്ന നരാധമന്‍മാര്‍ക്ക് വിടുവേല ചെയ്യുന്ന ഭരണക്കാര്‍ക്ക് ചങ്ക് പത്തുണ്ടായിട്ടും നാടിനും ജനങ്ങള്‍ക്കും കാര്യമൊന്നുമില്ല. ഈ ഭരണക്കാരില്‍ നിന്ന് ഇനി നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല.വാളയാര്‍ ബാലപീഡന കൊലപാതകക്കേസുകള്‍ സിബിഐ പോലെ മറ്റേതെങ്കിലും എജന്‍സികള്‍ക്ക് കൈമാറി ആഭ്യന്തര മന്ത്രി പിണറായി വിജയനും പട്ടികജാതി-പട്ടികവര്‍ഗ്ഗ മന്ത്രി എ കെ ബാലനും സ്ഥാനമൊഴിഞ്ഞ് കേരളത്തോട് മാപ്പ് പറയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+