വാളയാറിലെ ഇളയകുട്ടിയെ കൊലപ്പെടുത്തിയത്? പോലീസ് പറയുന്നത്...അറസ്റ്റ് ഇന്നുണ്ടാകും!!
തൂങ്ങി മരിച്ചതാണെന്ന കാര്യത്തില്‍ പോലീസിനും സംശയം ഉണ്ട്. കൊലപാതക സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇളയ കുട്ടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം നീങ്ങുന്നത് കൊലപാതക സാധ്യതയിലേക്കാണ്. കൊലപാതക സാധ്യകള്‍ പരിശോധിച്ച് വരികയാണ് പോലീസ്.
കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കുട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട മുറിയുടെ ഉയരവും മറ്റ് സാഹചര്യങ്ങളും കണക്കാക്കിയാണ് പോലീസ് അന്വേഷണം. കളിച്ചു കൊണ്ടിരുന്ന ഒമ്പതുകാരി അര മണിക്കൂറിനുള്ളില്‍ തൂങ്ങി മരിച്ചതിലെ അസ്വാഭാവികതയും പരിശോധിക്കുന്നുണ്ട്.

പോലീസിന് സംശയം
ഒമ്പതു വയസുകാരി തൂങ്ങി മരിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് പോലീസ് പറയുന്നത്. തൂങ്ങി മരിച്ചതാണെന്ന കാര്യത്തില്‍ പോലീസിനും സംശയം ഉണ്ട്. കൊലപാതക സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

സാധ്യത
കുട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട മുറിയുടെയും കുട്ടിയുടെ ഉയരവും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്. മൃതദേഹ പരിശോധനയില്‍ കുട്ടി തൂങ്ങി മരിച്ചതാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കൊലപാതക സാധ്യത പോലീസ് തള്ളുന്നില്ല.

കളിച്ചു കൊണ്ടിരുന്ന കുട്ടി
ശനിയാഴ്ചയാണ് ഇളയകുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തശ്ശിയാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. നാലര വരെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അരമണിക്കൂറിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതും അസ്വാഭാവികത ഉണ്ടാക്കുന്നുണ്ട്.

മൂത്ത കുട്ടിയുടെ മൊഴി
മരിച്ച രണ്ടു കുട്ടികളും പീഡനത്തിനിരയായിരുന്നതായി വിവരങ്ങളുണ്ട്. പോലീസ് വലയിലുള്ള മൂന്നു പേര് രണ്ടുകുട്ടികളെയും പീഡിപ്പിച്ചതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ പീഡിപ്പിച്ച കാര്യം മരിക്കുന്നതിന് മുമ്പ് കുട്ടി തന്നെ സമീപ വാസികളോട് പറഞ്ഞിരുന്നു.

ബന്ധുക്കളും
സംഭവത്തില്‍ പോലീസ് വലയിലുള്ള പ്രതികളില്‍ ചിലരുടെ അറസ്റ്റ് ഇന്ന്(വ്യാഴാഴ്ച) ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഇതില്‍ കുട്ടികളുടെ ബന്ധുക്കളായ രണ്ട് യുവാക്കളും ഉണ്ടെന്നാണ് വിവരം.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications