കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ സഹോദരിമാരുടെ മരണം...പോലീസ് റിപ്പോര്‍ട്ട് ഞെട്ടിക്കും!!! സംഭവിച്ചത് ഇതെന്ന്...

കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് പോലീസ്

  • By Manu
Google Oneindia Malayalam News

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പോലീസ് റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ മതിയായ തെളിവില്ലെന്ന് പോലീസ് പറയുന്നു.

1

മനുഷ്യാവകാശ കമ്മീഷന് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഫോറന്‍സിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

2

കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മരിച്ച കുട്ടികളുടെ അമ്മയുടെ സഹോദര പുത്രനായ കല്ലങ്കാട്ട് മധു, പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ ഷിബു എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

3

അട്ടപ്പളം സ്വദേശികളായ കൃതിക (11), ശരണ്യ (9) എന്നിവരെയാണ് ഈ വര്‍ഷം ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത കുട്ടിയായ കൃതികയെ ജനുവരി 13നും ശരണ്യയെ മാര്‍ച്ച് നാലിനുമാണ് വീടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

English summary
Valayar sisters commits suicide says police. No evidence to confirm murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X