സ്വർണം വാലന്റൈൻസ് ഡേക്ക് ഗിഫ്റ്റ് കൊടുക്കുന്നുണ്ടോ; ഏത് ജ്വല്ലറിയാണ് ലാഭം? സ്വർണ വില അറിയാം
വാലന്റൈൻസ് ഡേ ദാ ഇങ്ങെത്തിപ്പോയി. പ്രണയ ദിനത്തിൽ പ്രീയപ്പെട്ടവർക്കൊരു സമ്മാനം കൊടുക്കാതെ എങ്ങനെ അല്ലേ? സ്വർണമാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ വിലയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയിട്ടാകാം അത്.
അങ്ങനെയെങ്കിൽ ഓരോ ജ്വല്ലറികളും ഗ്രാമിന് എത്രയാണ് ഈടാക്കുന്നതെന്ന് വിശദമായി നോക്കിയാലോ? ആദ്യം ഇന്നത്തെ സ്വർണവിലയും പരിശോധിക്കാം
പണിക്കൂലി മുഖ്യം ബിഗിലേ
ഇന്നും സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവത്തെ അപേക്ഷിച്ച് 15 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 7945 രൂപയിലെത്തി. 63,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില.

എന്ന് വെച്ച് 63,560 രൂപയ്ക്ക് ഒരു പവൻ ലഭിക്കില്ല കേട്ടോ. തീർച്ചയായും ഇതിന്റെ കൂടെ പണിക്കൂലിയും ജിഎസ്ടിയും നൽകണം. 5 ശതമാനം മുതൽ 25 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന ജ്വല്ലറികൾ ഉണ്ട്. ജി എസ് ടി മൂന്ന് ശതമാനമാണ്. ഇനി സ്വർണത്തിൽ ഡയമണ്ടും മറ്റ് കല്ലുകളുമൊക്കെ ഉണ്ടെങ്കിൽ അതിനും പണിക്കൂലി ഉണ്ടാകും.
സ്വർണ്ണത്തിൻ്റെ പരിശുദ്ധി ഉറപ്പാക്കുന്ന ബിഐഎസ് സർട്ടിഫിക്കേഷന് 45 രൂപയും നികുതിയും ബാധകമാണ്.
ഇനി ഇന്നത്തെ കേരളത്തിലെ പ്രമുഖ ജ്വല്ലറികളുടെ സ്വർണവില നിലവാരം നോക്കാം (22 കാരറ്റ് സ്വർണത്തിന്)
കല്ല്യാൺ ജ്വല്ലേഴ്സ്- 7945
തനിഷ്ക്-7990
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്-7945
ജോയ് ആലുക്കാസ്-7945
അതേസമയം സ്വർണ വില ഉയരുമ്പോൾ സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രധാനഘടകം പണിക്കൂലിയാണ്. പണിക്കൂലി കുറച്ച് സ്വർണം സ്വന്തമാക്കാമെന്നാണ് പലരും നോക്കുന്നത്. പണിക്കൂലി ഇല്ലാതെയും കുറച്ചുമൊക്കെ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ജ്വല്ലറികളും നടത്തുന്നുണ്ട്. എന്നാൽ ദീർഘകാലത്തേക്ക് അത്തരത്തിൽ വിൽപന നടത്താൻ സാധിക്കില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ സമയത്തേക്കും ദിവസത്തേക്കുമൊക്കെ ഇത്തരത്തിൽ ഓഫർ വെയ്ക്കുന്നത് ജ്വല്ലറിയിൽ ആളെകൂട്ടുന്നുണ്ടെന്നും ഇവർ സമ്മതിക്കുന്നു.
ലൈറ്റ് വെയ്റ്റിനോടാണ് പ്രിയം
വില ഉയരുന്നുണ്ടെന്ന് കരുതി സ്വർണം ഉപേക്ഷിക്കാൻ സ്വർണപ്രേമികൾ തയ്യാറായിട്ടില്ല. വലിയ ആഭരണങ്ങൾക്ക് പകരം ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ വാങ്ങിയാണ് ഇക്കൂട്ടർ തങ്ങളുടെ ഇഷ്ടം നിറവേറ്റുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് ജ്വല്ലറിക്കാർ പറയുന്നു. എന്നാൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വലിയ ആഭരണങ്ങൾ തന്നെയാണ് ആളുകൾ ആവശ്യപ്പെടുന്നത്. പവന് വില ഉയരുന്ന സാഹചര്യത്തിൽ നേരത്തേ തന്നെ ബുക്ക് ചെയ്ത് സ്വർണം വാങ്ങുന്നവരുണ്ട്. ഇത്തരത്തലുള്ള ഓഫറുകളും ജ്വല്ലറികൾ നൽകുന്നുണ്ട്.












Click it and Unblock the Notifications