• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല... സംഭവം തൃശൂരിൽ..

cmsvideo
  തല്ലുകിട്ടിയപ്പോൾ ഇനിയൊരിക്കലും പ്രേമിക്കില്ല എന്ന് യുവാവ് | Oneindia Malayalam

  തൃശൂർ: മനസിലുള്ള പ്രണയം തുറന്നുപറയുന്നതിനും പങ്കുവെയ്ക്കുന്നതിനുമുള്ള ദിവസമാണ് ഫെബ്രുവരി 14. മിക്കവരും സ്നേഹിക്കുന്നവരോട് ആദ്യമായി ഇഷ്ടം പറയുന്നതും പ്രണയബന്ധം ആരംഭിക്കുന്നതുമെല്ലാം ഈ ദിവസമാണ്. ഇതിനുപുറമേ കമിതാക്കൾ തമ്മിൽ ഇഷ്ടം പങ്കുവെയ്ക്കാൻ പരസ്പരം സമ്മാനങ്ങൾ നൽകാനും ഈ ദിവസം തന്നെ തിരഞ്ഞെടുക്കാറുമുണ്ട്. പക്ഷേ, പ്രണയദിനത്തിൽ പ്രണയാഭ്യർത്ഥന നടത്തുകയെന്നത് തന്നെയാണ് പ്രധാന പരിപാടി.

  ലോ കോളേജിൽ നിന്ന് സെന്റ് തെരേസാസിലേക്ക് പ്രണയദിന റാലി... പോലീസ് ഇടപെടൽ... സംഘർഷം..

  ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിഞ്ഞദിവസം നിരവധിപേർ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടാകാം. ചിലർക്കെല്ലാം കാര്യങ്ങൾ ഓക്കെയായപ്പോൾ മറ്റുചിലർക്ക് നിരാശ മാത്രമായിരിക്കും ഫലം. ഇതുപോലെ ഇങ്ങ് കേരളത്തിലും കഴിഞ്ഞദിവസം ഒരു പ്രണയാഭ്യർത്ഥന നടന്നു. പക്ഷേ, പ്രണയം തുറന്നുപറഞ്ഞ ആ പാവം കാമുകന് സമ്മാനമായി കിട്ടിയത് നല്ല അടിയായിരുന്നു. പെൺകുട്ടിയുടെ സഹോദരനും നാട്ടുകാരും ചേർന്ന് യുവാവിനെ കാര്യമായിട്ട് പെരുമാറി. ഇരിങ്ങാലക്കുടയിലെ ആ സംഭവം ഇങ്ങനെ...

   മർദ്ദനം...

  മർദ്ദനം...

  തൃശൂർ ഇരിങ്ങാലക്കുടയിലാണ് പ്രണയദിനത്തിൽ പ്രണയം തുറന്നുപറഞ്ഞ കാമുകന് മർദ്ദനമേറ്റത്. പ്രണയദിനമായ ഫെബ്രുവരി 14 ബുധനാഴ്ച വൈകീട്ട് നാലര മണിയോടെ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം.

  പ്രണയം അറിയിച്ചു...

  പ്രണയം അറിയിച്ചു...

  ഇരിങ്ങാലക്കുട ടൗണിൽ കച്ചവടം നടത്തുന്ന കണ്ണൂർ സ്വദേശിയായ യുവാവാണ് ലോക പ്രണയദിനത്തിൽ തന്റെ പ്രണയം തുറന്നുപറഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയോടായിരുന്നു യുവാവിന്റെ പ്രണയാഭ്യർത്ഥന.

  നിരസിച്ചു...

  നിരസിച്ചു...

  എന്നാൽ കണ്ണൂർ സ്വദേശിയുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി അപ്പാടെ നിരസിച്ചു. തുടർന്ന് യുവാവ് പെൺകുട്ടിയെ വിടാതെ പിന്നാലെകൂടിയെങ്കിലും പെൺകുട്ടി തിരിഞ്ഞുനോക്കിയതേയില്ല.

   ധൈര്യംപോയി...

  ധൈര്യംപോയി...

  കാമുകനായ യുവാവ് പിന്നാലെ കൂടിയതോടെ പെൺകുട്ടി തന്റെ സഹോദരനെ വിളിച്ചു വിവരം പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ സ്ഥലത്തെത്തി. എന്നാൽ പെൺകുട്ടിയുടെ സഹോദരനെ കണ്ടതോടെ കാമുകന്റെ ധൈര്യം ചോർന്നുപോയിരുന്നു.

  നാട്ടുകാരും...

  നാട്ടുകാരും...

  സഹോദരനെ കണ്ടപാടെ യുവാവ് കാട്ടൂർ റോഡിലേക്ക് ഓടി. സംഭവമെന്തറിയാതെ നാട്ടുകാർ അന്തംവിട്ടു നോക്കിനിന്നു. ഇതിനിടെയാണ് സംഭവത്തിലെ മറ്റൊരു ട്വിസ്റ്റ് ഉണ്ടായത്.

  കള്ളൻ...കള്ളൻ...

  കള്ളൻ...കള്ളൻ...

  പെൺകുട്ടിയുടെ സഹോദരനെ കണ്ടോടിയ കാമുകൻ മാല പൊട്ടിച്ച് ഓടുകയാണെന്ന് ആരോ പറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോയി. മാല മോഷ്ടാവിനെ പിടിക്കാൻ നാട്ടുകാരും പിന്നാലെയോടി. തുടർന്ന് എക്സൈസ് ഓഫീസിന് സമീപത്തുവച്ച് യുവാവിനെ ഓടിച്ചിട്ടു പിടികൂടുകയും ചെയ്തു.

  മർദ്ദനം...

  മർദ്ദനം...

  മാല മോഷ്ടിച്ച് ഓടുകയാണെന്ന് കരുതി നാട്ടുകാരെല്ലാം ചേർന്ന് യുവാവിനെ വളഞ്ഞിട്ട് തല്ലി. മർദ്ദനത്തിനിടെ സംഭവമെന്താണെന്ന് വിളിച്ചുപറയാൻ ശ്രമിച്ചെങ്കിലും ആരും കേട്ടതുപോലുമില്ല.

  രക്ഷപ്പെടുത്തിയത്...

  രക്ഷപ്പെടുത്തിയത്...

  നാട്ടുകാരുടെ ബഹളം കേട്ടെത്തിയ സമീപത്തെ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഒടുവിൽ കാമുകനെ രക്ഷപ്പെടുത്തിയത്. ഉടൻതന്നെ പോലീസും സ്ഥലത്തെത്തി. മർദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   കേസില്ല...

  കേസില്ല...

  സംഭവത്തിൽ യുവാവിനും പെൺകുട്ടിക്കും പരാതിയൊന്നുമില്ലാത്തതിനാൽ ആർക്കെതിരെയും കേസെടുത്തില്ല. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായതും ഇരിങ്ങാലക്കുടയിലായിരുന്നു. ഈ കേസിലെ പ്രതി പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

  കൈയിൽ കിട്ടിയിരുന്നെങ്കിൽ അവരെയും തീർത്തേനെ... മൂന്നുപേരെ വെട്ടിക്കൊന്നിട്ടും ബാബുവിന് കുലുക്കമില്ല

  അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല...

  English summary
  valentines day;mob attacked a youth in irinjalakuda who proposed a girl.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more