കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലപ്പുഴയിലെ പിള്ളേര് പഠിപ്പിച്ച പാഠം ശശികല ടീച്ചര്‍ക്ക് മനസിലായി; മുസ്ലീംങ്ങളെ പുകഴ്ത്തിയതാണെന്ന്

വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വല്ലപ്പുഴയിലെ ജനങ്ങളെയും പഠിപ്പിക്കുന്ന സ്‌കൂളിലെ കുട്ടികളെയും അവഹേളിച്ച് സംസാരിച്ച കെപി ശശികല ടീച്ചര്‍ ശരിക്കും പാഠം പഠിച്ചു.

  • By Desk
Google Oneindia Malayalam News

പാലക്കാട്: വല്ലപ്പുഴ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പിേേള്ളര് പതിവ് മാറ്റി, ടീച്ചറ് പടിപ്പിക്കുന്ന പാഠം പടിക്കാതെ ഒരു പാഠം ടീച്ചറെ പഠിപ്പിച്ചു. അത്
ടീച്ചര്‍ക്കും മനസിലായി. വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വല്ലപ്പുഴയിലെ ജനങ്ങളെയും പഠിപ്പിക്കുന്ന സ്‌കൂളിലെ കുട്ടികളെയും അവഹേളിച്ച് സംസാരിച്ച കെപി ശശികല ടീച്ചര്‍ ശരിക്കും പാഠം പഠിച്ചു.

താന്‍ പഠിപ്പിക്കുന്ന സ്‌കൂളും നാടും പാകിസ്താനെന്ന് ആക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ ക്ലാസില്‍ കയറാതെ സ്‌കൂളിലെ ഭൂരിപക്ഷം കുട്ടികളും കഴിഞ്ഞ ദിവസം ക്ലാസ് ബഹിഷ്‌കരിച്ചിരുന്നു. സ്വന്തം നാടിനെ ആക്ഷേപിച്ച ശശികലയെ മാറ്റാതെ ഇനി കുട്ടികളെ സ്‌കൂലില്‍ വിടില്ലെന്ന് രക്ഷിതാക്കളും നിലപാടെടുത്തു. ഇതോടെ ശശികല താന്‍ നടത്തിയ പ്രസ്താവനയില്‍ മലക്കം മറഞ്ഞു. ഒടുവില്‍ സ്‌കൂളിലെ കുട്ടികളും നാട്ടുകാരും ടീച്ചര്‍ക്ക് പുതിയ പാഠം പഠിപ്പിച്ചുകൊടുത്തു.

ശശികലക്കെതിരെ പ്രതിഷേധം

ശശികലക്കെതിരെ പ്രതിഷേധം

ശശികല നടത്തിയ പ്രസ്താവനക്കെതിരെ വല്ലപ്പുഴയിലെ മുഴുന്‍ ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. കെപി ശശികല ഇനി തങ്ങളുടെ കുട്ടികളെ പടിക്കേണ്ടെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവും ആരംഭിച്ചു.

സര്‍വ്വകക്ഷി യോഗം

സര്‍വ്വകക്ഷി യോഗം

വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രതിഷേധിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് ചൊവ്വാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

വിമര്‍ശനം

വിമര്‍ശനം

രാവിലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ കെപി ശശികലക്കെതിരെയും വര്‍ഗീയ വിദ്വേഷം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ബിജെപിക്കും ആര്‍എസ്എസിനുമെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയകക്ഷികളും കെപി ശശികല പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന കടുത്ത നിലപാടു സ്വീകരിച്ചു. മാപ്പു പറയുന്നതു വരെ നിര്‍ബന്ധിത അവധിയില്‍ വിടണമെന്നും അവശ്യമുയര്‍ന്നു.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

എന്നാല്‍ ശശികലയ്‌ക്കെതിരെ നടക്കുന്നത് രാഷട്രീയ പകപോക്കലാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഒടുവില്‍ ശശികലയുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് യോഗം തീരുമാനിച്ചു.

മുസ്ലീം വിരുദ്ധയല്ല

മുസ്ലീം വിരുദ്ധയല്ല

താന്‍ മുസ്ലീം വിരുദ്ധയല്ലെന്നും മുസ്ലീംങ്ങളെ നല്ല അര്‍ത്ഥത്തിലാണ് പറഞ്ഞതെന്നും ശശികല വിശദീകരിച്ചു. ഒടുവില്‍ ഈ വിഷയത്തിന്റെ പേരില്‍ ആരും രാഷ്ട്രീയ മുതലെടുപ്പ് നടത്താതിരിക്കാന്‍ ഇനി ഇത്തരം പ്രസ്താവനകളുണ്ടാകരുതെന്ന നിര്‍ദ്ദേശത്തോടെ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

ജനകീയ വേദി

ജനകീയ വേദി

ശശികലയെ സ്‌കൂളിലേക്ക് കടത്തിവിടില്ലെന്ന് പറഞ്ഞ് ഒരു സംഘം പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. അതിനാല്‍ യോഗം പഞ്ചായത്ത് ഹാളിലാണ് നടന്നത്. പ്രശ്‌നം താല്‍കാലികമായി അവസാനിച്ചെങ്കിലും കെപി ശശികലയുടെ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നാണ് ജനകീയ പ്രതികരണ വേദിയുടെ നിലപാട്.

English summary
vallappuzha school students forgive kp sasikala hate speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X