കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിന്‍റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്? 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ച പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വള്ളിക്കുന്ന ക്ഷേത്രോത്സവത്തിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് പത്താംക്ലാസ് വിദ്യാർത്ഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

' പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്രകുത്താം ' . .. തുറന്നടിച്ച് ആര്യാടന്‍' പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്രകുത്താം ' . .. തുറന്നടിച്ച് ആര്യാടന്‍

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്‍റെ സഹോദരന്‍ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിനിടെ അക്രമികൾ അഭിമന്യുവിനെ കുത്തുകയുമായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
കേരള: അഭിമന്യു കൊലക്കേസ്; രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു
alappuza

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അനന്തുവും ആർഎസ്എസ് പ്രവർത്തകനായ സജയ് ദത്തും തമ്മില്‍ നേരത്തേയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എഎ റഹീം ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആർഎസ്എസ് ക്രിമിനൽ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. എഎ റഹീമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വിഷുദിനത്തിൽ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആർഎസ്എസ്. ആലപ്പുഴയിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകനായ 15 വയസ്സുകാരൻ അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുതിയിരിക്കുന്നത്. ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠൻ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആർഎസ്എസ് ക്രിമിനൽ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. എസ്എഫ്ഐ പ്രവർത്തകരായ രണ്ടുപേർക്ക് കൂടി ഗുരുതരമായി വെട്ടേറ്റു. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് ക്രിമിനലുകൾ നടത്തിയ അരുംകൊലയിൽ പ്രതിഷേധിക്കുക - ഡിവൈഎഫ്ഐ

കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക് ; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് 11 മണിക്ക്കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക് ; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് 11 മണിക്ക്

 നിങ്ങള്‍ എന്റെ വീട് അടിച്ചുതകര്‍ക്കില്ലായിരുന്നോ സഖാക്കളെ... മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നിങ്ങള്‍ എന്റെ വീട് അടിച്ചുതകര്‍ക്കില്ലായിരുന്നോ സഖാക്കളെ... മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം

English summary
vallikkunnam abhimanyu murder: 2 in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X