കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു കൊലക്കേസ്: മുഖ്യപ്രതി കീഴടങ്ങി, ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ജിത്ത്

Google Oneindia Malayalam News

ആലപ്പുഴ: അഭിമന്യു കൊലക്കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ജിത്ത് ആണ് പോലീസില്‍ കീഴടങ്ങിയത്. ഇയാള്‍ വള്ളിക്കുന്നം സ്വദേശിയാണ്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് സജയ് ജിത്ത് കീഴടങ്ങിയത്. സജയ് ജിത്ത് അടക്കം അഭിമന്യു കൊലക്കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് വിവരം. ബാക്കിയുളള പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. പതിനഞ്ചുകാരനായ അഭിമന്യു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു.

ആര്‍എസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകം ആണ് അഭിമന്യുവിന്റെത് എന്നാണ് സിപിഎം ആരോപിക്കുന്നത്. അഭിമന്യുവിന്റെ ജ്യേഷ്ഠൻ അനന്തു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അനന്തുവിനോടുളള വൈരാഗ്യത്തിന്റെ പുറത്താണ് അനന്തുവിനെ ആർഎസ്എസ് ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് സിപിഎം ആരോപിക്കുന്നത്.

murder

ആക്രമണത്തില്‍ അഭിമന്യുവിന്റെ സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിരുന്നു. കാശി, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. അതേസമയം കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ ആണ് മൃതദേഹം സംസ്‌ക്കരിക്കുക.

അഭിമന്യുവിന്റേത് ആസൂത്രിത കൊലപാതകം ആണെന്ന് ഇതിനകം വ്യക്തമായെന്നും കൊലപാതകത്തിൽ ആർഎസ്‌എസിന്‌ പങ്കില്ലെന്ന്‌ വരുത്തിത്തീർക്കാനാണ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സിപിഎം ആരോപിച്ചു. സിപിഎമ്മിന്റെ പ്രസ്താവന: '' വള്ളികുന്നത്ത്‌ എസ്‌എഫ്‌ഐ പ്രവർത്തകൻഅഭിമന്യുവിന്റെ നിഷ്‌ഠൂര കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ആർഎസ്‌എസ്‌ കൊലക്കത്തി സ്‌കൂൾകുട്ടികൾക്ക്‌നേരെ പോലും ഉയരുന്നത്‌ അങ്ങേയറ്റം അപലപനീയമാണ്‌. വിഷു ദിനത്തിലും കൊലക്കത്തി താഴെ വയ്‌ക്കാത്ത ഈ വർഗീയ കാപാലികരെ ഒറ്റപ്പെടുത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

Recommended Video

cmsvideo
Two rss workers arrested for abhimanyu case

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

ജ്യേഷ്‌ഠനെ കിട്ടാതെ വപ്പോഴാണ്‌ അഭിമന്യുവിന്റെ ഇടനെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്‌. ആസൂത്രിത കൊലപാതകമാണെന്ന്‌ ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞു. എന്നാൽ കൊലപാതകത്തിൽ ആർഎസ്‌എസിന്‌ പങ്കില്ലെന്ന്‌ വരുത്തിത്തീർക്കാനാണ്‌ മാധ്യമങ്ങളുടെ ശ്രമം. ഇത്‌ ജനങ്ങൾ തിരിച്ചറിയണം. ശക്തമായ അന്വേഷണത്തിലൂടെ എല്ലാ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു''.

പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Vallikunnam Abhimanyu Murder Case: Main accused Sajay Jith surrendered in Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X