കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആചാര ലംഘനം നടത്തിയ വത്സന്‍ തില്ലങ്കേരി പരിഹാര ക്രിയ നടത്തിയോ? ദേവസ്വം ബോര്‍ഡ് പറയുന്നു

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
തില്ലങ്കേരി പരിഹാര ക്രിയ നടത്തിയോ? | #Sabarimala | Oneindia Malayalam

ചിത്തിര ആട്ട പൂജയ്ക്ക് ശബരിമലയില്‍ 'ആചാര സംരക്ഷണ' ത്തിനെത്തിയ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എസ്കലേറ്ററില്‍ കയറി ഇറങ്ങുന്ന പോലെ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നതോടെ വത്സന്‍ തില്ലങ്കേരി ന്യായീകരണവുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു. ആചാര ലംഘനം നടത്തിയില്ല എന്നായിരുന്നു ആദ്യത്തെ വാദം.

v3-1541502221-1545284

ഇരുമുടിക്കെട്ടുമായാണ് പടി കയറിയത് എന്നും പ്രശ്‌നമുണ്ടായപ്പോള്‍ ഇരുമുടിക്കെട്ട് മറ്റൊരാളെ ഏല്‍പ്പിച്ച് പ്രതിഷേധക്കാരോട് സംസാരിക്കുകയായിരുന്നു എന്നുമായിരുന്നു വത്സന്‍ തില്ലങ്കേരി ആദ്യം ന്യായീകരിച്ചത്. എന്നാല്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആചാരലംഘനം നടത്തിയതായി വത്സന്‍ തില്ലങ്കേരി തുറന്ന് സമ്മതിച്ചു. തന്നോട് അയ്യപ്പന്‍ ക്ഷമിക്കട്ടെ എന്ന് പറഞ്ഞ വത്സന്‍ ആചാരലംഘനം നടത്തിയതിന് ശേഷം താന്‍ ശബരിമല തന്ത്രിയെ കണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെന്നും തന്ത്രിയുടെ നിര്‍ദേശപ്രകാരമുളള പ്രായച്ഛിത്തം ശബരിമലയില്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു പറഞ്ഞത്.

valsanoriginal-154528

എന്നാല്‍ അത്തരത്തില്‍ ഒരു പരിഹാര ക്രിയയും വത്സന്‍ തില്ലങ്കേരി ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പരിഹാര പൂജയ്ക്ക് തുക ഈടാക്കാറുണ്ടെന്നും എന്നാല്‍ വത്സന്‍ തില്ലങ്കേരിയുടേതായി അങ്ങനെയൊരു പൈസയും ലഭിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കയറിയപ്പോള്‍ ആചാര ലംഘനം ചൂണ്ടിക്കാണിച്ച് പരിഹാര പൂജ ചെയ്തിരുന്നു.

English summary
valsan thillankeris argument is wrong says devaswam board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X