കൃത്യമായ ഗൂഢാലോചന!! വാൻ വാടകയ്ക്ക് എടുത്തത് തൃശൂരിൽ നിന്ന്!! സിനിമയ്ക്കായി എന്ന പേരിൽ...
സുനിയും സംഘവും ചേര്‍ന്നാണ് വാന്‍ വാടയ്ക്ക് എടുത്തതെന്നും ഉടമ വ്യക്തമാക്കി
കൊച്ചി: നഗരത്തില്‍ പ്രമുഖ സിനിമാനടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടിയുടെ കാര്‍ ഇടിച്ച് തെറിപ്പിച്ച വാഹനം കണ്ടെടുത്തു. ചാലക്കുടി സ്വദേശിയുടെ വാനാണ് നടിയുടെ കാറില്‍ ഇടിച്ച് ഭീതി പരത്തിയത്.
സുനിയും സംഘവും ചേര്‍ന്നാണ് വാന്‍ വാടയ്ക്ക് എടുത്തതെന്നും ഉടമ വ്യക്തമാക്കി.

ചാലക്കുടി സ്വദേശിയുടെ വാനാണ് നടിയുടെ കാറില്‍ ഇടിയ്ക്കാനായി ഉപയോഗിച്ചത്. അങ്ങനെ നടിയെ പേടിപ്പിയ്ക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. ഇതിന് ഇതേ പള്‍സര്‍ സുനി അടക്കമുള്ളവര്‍ ഓടിവന്ന് നടിയുടെ കാറില്‍ കയറി ഇരിക്കുകയും ചെയ്തു.

സിനിമാആവശ്യങ്ങള്‍ക്ക് എന്ന പേരിലാണ് വാന്‍ വാടകയ്ക്ക് എടുത്തതെന്ന് ഉടമ പറയുന്നു. യൂണിറ്റ് സാധനങ്ങല്‍ കൊണ്ട് പോകാനും മറ്റും വേണ്ടിയാണ് ഇതെന്നാണ് ഇവര്‍ ഉടമയോട് പറഞ്ഞിരുന്നത്.

യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് വാന്‍ വാടയ്ക്ക് എടുത്തതെന്ന് ഉടമ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മുന്‍പരിചയം ഇല്ലെന്നും ഉടമ വ്യക്തമാക്കി.

വാന്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികളുടെ വിരലടയാളവും മുടിയും കണ്ടെടുത്തിട്ടുണ്ട്. തമ്മനം-പുല്ലേപ്പടി റോഡില്‍ നിന്ന് കണ്ടെടുത്ത വാന്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ആണ്.

വാൻ നടിയുടെ കാറിൽ ഇടിപ്പിച്ച് അവരെ പേടിപ്പിയ്ക്കാനാണ് സുനിയും സംഘവും ശ്രമിച്ചത്. ഇതിനിടയിൽ അവരുടെ കാറിലേക്ക് കയറുകയായിരുന്നു. ഇതിനെല്ലാം നടിയുടെ ഡ്രൈവര്ർ മാർട്ടിന്റെ സഹായവും സുനിയ്ക്കും സംഘത്തിനും കിട്ടിയിരുന്നു.












Click it and Unblock the Notifications